വാഷിംഗ്ടൺ: തോക്കുകളും ഗ്രനേഡുകളുമടക്കം ആയുധങ്ങൾ വാങ്ങാനുള്ള മിനിമം പ്രായം 18 -21 ആക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. തുടർച്ചയായി നടക്കുന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു നടപടിയ്‌ക്ക് യുഎസ് ഒരുങ്ങുന്നത്.
ഈ നിയമ നിർമ്മാണം സംബന്ധിച്ച് കോൺഗ്രസിനോട് പ്രസിഡന്റ് അഭിപ്രായം ആരാഞ്ഞിട്ടുണ്ട്. ‘ആരുടെയും അവകാശങ്ങൾ എടുത്തു മാറ്റുകയല്ല, മറിച്ച്, കുട്ടികളുടെ സുരക്ഷ മാത്രമാണ് ഈ നിയമം കൊണ്ട് ഉദ്ദേശിക്കുന്നത്. കുട്ടികൾ മാത്രമല്ല കുടുംബങ്ങളും, സമൂഹവും ഇങ്ങനെയൊരു നിയമ നിർമ്മാണം കൊണ്ട് സംരക്ഷിക്കപ്പെടും’- ജോ ബൈഡൻ വ്യക്തമാക്കുന്നു.
വെടിയേറ്റു മരിക്കാതെ ഒരു കടയിലോ സ്കൂളിലോ പള്ളിയിലോ പോകാനുള്ള അവകാശം സംരക്ഷിക്കാൻ മാത്രമാണ് ഇങ്ങനെയൊരു നിയന്ത്രണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാധിക്കുമെങ്കിൽ ആയുധങ്ങളുടെ വിൽപ്പന നിരോധിക്കണമെന്നും, ചുരുങ്ങിയ പക്ഷം ഇങ്ങനെ ഒരു നിയമം നിർമ്മിക്കുകയെങ്കിലും ചെയ്യേണ്ടത് വളരെ അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Post Your Comments