സൗന്ദര്യവര്‍ദ്ധക വസ്തുക്കളില്‍ ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് റോസ് വാട്ടര്‍. ആന്റി ഓക്സിഡന്റ് അടങ്ങിയിട്ടുളളതിനാല്‍ ചര്‍മ്മത്തെ മൃദുലമാക്കാനും പ്രായമാകുമ്പോള്‍ വരുന്ന ചുളിവുകള്‍ നീക്കം ചെയ്യാനും റോസ് വാട്ടര്‍ സഹായിക്കും. ഏതുതരം ത്വക്കിനും റോസ് വാട്ടർ ഉപയോഗിക്കാവുന്നതാണ്.
ത്വക്കിന്റെ പിഎച്ച് ബാലന്‍സ് നിലനിര്‍ത്താന്‍ സഹായിക്കുന്നതിനോടൊപ്പം ഇവ മുഖത്തെ എണ്ണമയം നിയന്ത്രിക്കാനും സഹായിക്കും. ചൂടുകാലത്ത് തൊലികളില്‍ കാണപ്പെടുന്ന ചുവപ്പ് നിറമകറ്റാനും റോസ് വാട്ടര്‍ ഉപയോഗിക്കാം. ചർമ്മ സംരക്ഷണത്തിന് റോസ് വാട്ടറിന്റെ ഉപയോഗങ്ങള്‍ നോക്കാം.
മുഖക്കുരു തടയാനും മുഖത്തെ കറുത്ത പാടുകള്‍ അകറ്റാനും റോസ് വാട്ടറില്‍ മുക്കിയ പഞ്ഞി ഉപയോഗിച്ച് മുഖം തുടച്ചെടുക്കാം. റോസ് വാട്ടറിൽ അൽപം നാരങ്ങാനീര് ചേര്‍ത്ത് മുഖത്ത് പുരട്ടുന്നത് മുഖക്കുരു തടയാന്‍ സഹായിക്കും.
ചര്‍മ്മത്തിലെ സുഷിരങ്ങളില്‍ അടിഞ്ഞു കൂടിയിരിക്കുന്ന വിയര്‍പ്പിനെയും അഴുക്കിനെയും നീക്കം ചെയ്യാനും റോസ് വാട്ടര്‍ ഉപയോഗിക്കാം. രാത്രി മുഖം വൃത്തിയായി കഴുകിയ ശേഷം മാത്രം റോസ് വാട്ടര്‍ പുരട്ടുന്നതാണ് നല്ലത്. ഇത് മുഖത്ത് അടിഞ്ഞു കൂടിയ അഴുക്ക് നീക്കം ചെയ്യാനും ചര്‍മ്മത്തിന്റെ ആരോഗ്യം ഉറപ്പുവരുത്താനും സഹായിക്കും.
Read Also:- ലോര്‍ഡ്സ് ടെസ്റ്റില്‍ കണ്‍കഷന്‍ അനുഭവപ്പെട്ട് ജാക്ക് ലീച്ച്: ന്യൂസിലന്‍ഡിന് ബാറ്റിംഗ് തകർച്ച
കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റാനും റോസ് വാട്ടര്‍ സഹായകമാണ്. ഇതിനായി, റോസ് വാട്ടര്‍ ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ചെടുക്കുക. ശേഷം തണുപ്പിച്ച റോസ് വാട്ടറിൽ പഞ്ഞി മുക്കിയെടുക്കുക. തുടര്‍ന്ന് ഈ പഞ്ഞി കണ്ണിന് മുകളില്‍ അല്പനേരം വയ്ക്കുക. ഇത് കണ്ണിനടയിലെ കറുത്ത പാടുകള്‍ അകറ്റാന്‍ സഹായിക്കും.
Post Your Comments