പ്രമേഹം ഇപ്പോള്‍ സര്‍വ്വ സാധാരണമായിരിക്കുന്നു. വാര്‍ദ്ധക്യം എത്തുന്നതിനു മുന്‍പേ രോഗങ്ങള്‍ കടന്നു കൂടുന്ന മലയാളികളില്‍ പലരും പ്രമേഹമുള്ളവരാണ്. എന്നാല്‍, അവര്‍ പ്രമേഹത്തെ നിയന്ത്രിക്കാന്‍ ശ്രമിക്കുമ്പോഴും ചില പാളിച്ചകള്‍ സംഭവിക്കുന്നു. അതിനു പിന്നില്‍ ചില ഭക്ഷണങ്ങളാണ്. പോഷകഘടകങ്ങള്‍ ഏറെ അടങ്ങിയിട്ടുള്ള ചില ഭക്ഷണങ്ങള്‍ ആരോഗ്യത്തിന് ഏറെ അത്യന്താപേക്ഷിതമാണ്. എന്നാല്‍, ഇത്തരത്തിലുള്ള ചില ഭക്ഷണങ്ങള്‍ പ്രമേഹ രോഗികള്‍ക്ക് അത്ര നല്ലതല്ല. പക്ഷെ അവര്‍ ഇക്കാര്യം അറിയുന്നില്ല. പ്രമേഹം നിയന്ത്രിക്കാന്‍ ഈ ആരോഗ്യഭക്ഷണങ്ങള്‍ ഒഴിവാക്കേണ്ടത് ആവശ്യമാണ്. അത്തരത്തിലുള്ള അഞ്ചു ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം..
1. പാല്‍- പാല്‍ സമീകൃതാഹാരമാണ്. പക്ഷെ പ്രമേഹരോഗികള്‍ ദിവസേന ഓരോ ഗ്ലാസ് പാല്‍ കുടിക്കുന്നത് ഗുണത്തേക്കാള്‍ ഏറെ ദോഷമായിരിക്കും ഉണ്ടാക്കുക. പാലില്‍ അടങ്ങിയിട്ടുള്ള അമിത കൊഴുപ്പ് ഇന്‍സുലിന്റെ അളവ് വര്‍ദ്ധിപ്പിക്കും.
Read Also : ചര്‍മ്മത്തില്‍ അടിഞ്ഞു കൂടിയിരിക്കുന്ന വിയര്‍പ്പിനെയും അഴുക്കിനെയും നീക്കം ചെയ്യാൻ
2. മധുരക്കിഴങ്ങ്- വലിയ അളവില്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ള മധുരകിഴങ്ങ് ആരോഗ്യത്തിന് ഏറെ നല്ലതാണ്. പക്ഷെ പ്രമേഹരോഗികൾ ഇത് പൂര്‍ണമായും ഒഴിവാക്കുക.
3. ഉണക്കമുന്തിരി- ഉണക്കമുന്തിരി കഴിക്കുമ്പോള്‍ ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കുമെന്നതിനാല്‍ ഇത് പ്രമേഹരോഗികള്‍ കഴിക്കുന്നത് നല്ലതല്ല.
4. നേന്ത്രപ്പഴം- പോഷകങ്ങളും പൊട്ടാസ്യവും നാരുകളും ഏറെ അടങ്ങിയിട്ടുള്ള നേന്ത്രപ്പഴം ആരോഗ്യത്തിന് ഏറെ നല്ലതാണ്. പക്ഷെ ഇതില്‍ അടങ്ങിയിട്ടുള്ള അമിത ഗ്ലൈസെമിക് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നു.
5. പപ്പായ- പപ്പായ, തണ്ണിമത്തന്‍ തുടങ്ങിയവയില്‍ പഞ്ചസാരയുടെ അളവ് കൂടുതലാണ്. അതുകൊണ്ടു തന്നെ, പ്രമേഹം നിയന്ത്രണവിധേയമല്ലാത്തവര്‍ ഇത് കഴിക്കരുത്.
Post Your Comments