Latest NewsKeralaNews

തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഫലം വന്നതോടെ ക്യാപ്റ്റൻ നിലം പരിശായെന്ന് കെ സുധാകരൻ

കണ്ണൂർ: തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഫലം വന്നതോടെ ക്യാപ്റ്റൻ നിലം പരിശായെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ. ഓരോ റൗണ്ടും വോട്ടെണ്ണിയപ്പോൾ ഓരോ കാതം പുറകോട്ടുപോകുകയാണ് എൽ.ഡി.എഫ് ചെയ്തതെന്നും കെ സുധാകരൻ പറഞ്ഞു. ഫലം സർക്കാരിന്റെ വിലയിരുത്തലാകുമെന്നാണ് കോടിയേരി ഉൾപ്പടെയുള്ള സി.പി.എം നേതാക്കൾ പറഞ്ഞത്. ജനഹിതം മാനിച്ച് മുഖ്യമന്ത്രി രാജിവക്കണമെന്ന് കെ സുധാകരൻ പറഞ്ഞു.

‘കഴിഞ്ഞ കാലത്തെക്കാൾ തൃക്കാക്കരയിൽ ഉമയ്ക്ക് ഭൂരിപക്ഷം ഉയരും. 20,000 വോട്ടിന് ജയിക്കും. കേരളത്തിന്റെ ജനഹിതത്തിന്റെ പ്രതിഫലനമാണ് തൃക്കാക്കരയിൽ കണ്ടത്. ഇത് നാടിന്റെ ചിന്തയാണ്, ലക്ഷ്യമാണ്. അന്തസും ആത്മാഭിമാനവും ഉണ്ടെങ്കിൽ പിണറായി രാജിവയ്ക്കണം. മുഖ്യമന്ത്രി ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തിയിട്ടും ഒരിടത്തുപേലും മുന്നേറ്റം നടത്താൻ ആയിട്ടില്ല. ഉപതെരഞ്ഞടുപ്പ് ഫലത്തിന് പിന്നാലെ മുഖ്യമന്ത്രിയുടെ പ്രതികരണത്തിനായി ജനം കാതോർക്കുകയാണ്.

ഇതുവരെ കേരളം കാണാത്ത രീതിയിലാണ് എൽ.ഡി.എഫ് പ്രചാരണം നടത്തിയത്. എല്ലാ അധികാര ദുർവിനിയോഗവും നടത്തി. കണ്ണൂരിൽ നിന്ന് ഉൾപ്പെടെയാളുകൾ കള്ളവോട്ട് ചെയ്യാൻ പോയിട്ടുണ്ട്. തൃക്കാക്കര നഗരമേഖലയായതുകൊണ്ടു അവിടെ എൽ.ഡി.എഫുകാർ ധാരാളം കള്ളവോട്ടുകൾ ചെയ്തിട്ടുണ്ട്. എന്നിട്ടും, എൽ.ഡി.എഫ് ജയിച്ചില്ല. വരാൻ പോകുന്ന കോൺഗ്രസ് ഇതാണ്. കേരളത്തിൽ കോൺഗ്രസിന്റെ ശക്തമായ തിരിച്ചുവരവാണ് ഇത് വ്യക്തമാക്കുന്നത്’- അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button