
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രാത്രിയിൽ വീട്ടിൽ നിന്നും കടത്തിക്കൊണ്ടുപോയി ഉപേക്ഷിച്ച കേസിലെ പ്രതിയായ യുവാവ് അറസ്റ്റിൽ. ഇടവ സ്വദേശിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ ഇടവ വെറ്റക്കട ഇടക്കുഴി വീട്ടിൽ നൈജു നസീർ ആണ് (25) പോക്സോ നിയമപ്രകാരം അറസ്റ്റിലായത്.
വീട്ടുകാർ ഉറങ്ങിക്കിടന്നപ്പോൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി വീട്ടിൽ നിന്ന് കടത്തിക്കൊണ്ടു പോവുകയായിരുന്നു. പെൺകുട്ടി വീട്ടിലില്ലെന്ന് അറിഞ്ഞ മാതാപിതാക്കൾ ബന്ധുക്കളുടെ സഹായത്തോടെ തിരച്ചിൽ നടത്തുന്നതറിഞ്ഞ പ്രതി പെൺകുട്ടിയെ റോഡിൽ ഉപേക്ഷിച്ച് കടന്നു.
തുടർന്ന്, പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അയിരൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments