Latest NewsKeralaNews

ശബരിമല പ്രക്ഷോഭം: ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ ശശികല ടീച്ചര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കി

ശബരിമല പ്രക്ഷോഭം, ശശികല ടീച്ചര്‍ക്ക് എതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കി ഹൈക്കോടതി

എറണാകുളം: ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട്, ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ ശശികല ടീച്ചര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. ഹിന്ദു ഐക്യവേദി നേതാവ് എസ്ജെആര്‍ കുമാറിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസും കോടതി റദ്ദാക്കിയിട്ടുണ്ട്.

Read Also: ആഭ്യന്തര ഹജ്ജ് തീർത്ഥാടകർക്കുള്ള ബുക്കിംഗ് ആരംഭിച്ചു: അറിയിപ്പുമായി സൗദി അറേബ്യ

ശബരിമല കര്‍മ സമിതി നേതാക്കള്‍ എന്ന നിലയില്‍ ആയിരുന്നു ശശികല ടീച്ചറേയും, എസ്ജെആര്‍ കുമാറിനേയും പോലീസ് പ്രതി ചേര്‍ത്തത്. ഇവര്‍ക്ക് വേണ്ടി അഭിഭാഷകന്‍ വി.സജിത് കുമാറാണ് ഹാജരായത്.

ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയ്ക്ക് പിന്നാലെ, ഹര്‍ത്താല്‍ നടത്തിയതുമായി ബന്ധപ്പെട്ട് ശശികലയ്ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് മാര്‍ച്ചില്‍ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു കേസ് കൂടി കോടതി റദ്ദാക്കിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button