കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സിറ്റിങ് സ്ഥാനാർത്ഥി ഉമാ തോമസ് വിജയിച്ചതിന് പിന്നാലെ, കെ.വി. തോമസിനെതിരെ നടന്ന പ്രകടനങ്ങളെ വിമർശിച്ച് എ.എ. റഹിം എം.പി. കെ.വി. തോമസിനെ പോലെ, ഒരു തലമുതിർന്ന നേതാവിനെ വംശീയമായി അധിക്ഷേപിക്കുകയാണ് കോൺഗ്രസ് അണികൾ ചെയ്യുന്നതെന്നും ഒരു നേതാവ് പോലും ഇതിനെ തള്ളിപ്പറയാത്തത്, തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും റഹിം വ്യക്തമാക്കി.
‘കെ.വി. തോമസിനെ നിങ്ങൾക്ക് രാഷ്ട്രീയമായി നേരിടാം. പക്ഷേ എറണാകുളം പട്ടണത്തിലൂടെ അദ്ദേഹത്തിനെ വംശീയാധിക്ഷേപം നടത്തുന്ന രീതിയിൽ തിരുത മീനുമായി പ്രകടനം നടത്തുകയാണ്. വംശീയാധിക്ഷേപം നടത്താനുള്ള ലൈസൻസാണ് തൃക്കാക്കരയിലെ വിജയമെന്ന് കോൺഗ്രസുകാര്‍ ആരും തെറ്റിദ്ധരിക്കരുത്. തിരഞ്ഞെടുപ്പു വിജയം കോൺഗ്രസിനെ അഹങ്കാരികളാക്കി മാറ്റി. ഇത് തള്ളിപ്പറയാൻ നേതാക്കൾ പോലും തയാറായില്ല,’ റഹിം ചൂണ്ടിക്കാട്ടി.
Post Your Comments