എറണാകുളം: അതീവ സുരക്ഷാ മേഖലയിലുള്ള കൊച്ചി മെട്രോ ട്രെയിനില്‍ ഭീഷണി സന്ദേശമെഴുതിയത് ആരാണെന്ന് കണ്ടെത്താനാകാതെ പോലീസ്. സംഭവത്തിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജു പറഞ്ഞു. ഫസ്റ്റ് ഹിറ്റ് കൊച്ചി, ബേണ്‍ എന്നീ വാചകങ്ങളായിരുന്നു കോച്ചില്‍ എഴുതിയിരുന്നത്.
Read Also: ചെയിൻ ധരിച്ച് ക്ലാസ്സിലെത്തി: മദ്രസ അധ്യാപകൻ 14കാരനെ ക്രൂരമായി മർദ്ദിച്ചു, കേസെടുത്ത് പോലീസ്
അതീവ സുരക്ഷാ മേഖലയായ കൊച്ചി മെട്രോ യാര്‍ഡില്‍ നുഴഞ്ഞു കയറിയ അജ്ഞാതര്‍ പമ്പ എന്ന ട്രെയിനിന്റെ പുറത്താണ് ദുരൂഹത നിറഞ്ഞ ചില വാക്യങ്ങളും, വാചകങ്ങളും പെയിന്റ് ചെയ്ത് കടന്നുകളഞ്ഞത്. ഫസ്റ്റ് ഹിറ്റ് കൊച്ചി, ബേണ്‍ എന്നീ വാചകങ്ങള്‍ ആശങ്ക വര്‍ദ്ധിപ്പിക്കുകയും ചെയ്തിരുന്നു. സ്പ്രേ പെയിന്റില്‍ എഴുതിയത് ഭീഷണി സന്ദേശങ്ങളാണെന്നതിനാല്‍, സ്ഫോടന മുന്നറിയിപ്പുകളാണോ പ്രചരിപ്പിക്കാന്‍ ശ്രമിച്ചതെന്ന സംശയത്തെ തുടര്‍ന്നാണ് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്.
അതേസമയം, ഏറെ നേരമെടുത്ത് സ്പ്രേ പെയിന്റില്‍ വാചകങ്ങളെഴുതിയത് കൊച്ചി മെട്രോ സുരക്ഷാ ഉദ്യോഗസ്ഥരോ, ജീവനക്കാരോ കണ്ടില്ലെന്നതും സംശയകരമാണ്. പാളത്തിലിറങ്ങി നടന്നാകാം അജ്ഞാതര്‍ മുട്ടം യാര്‍ഡിനടുത്ത് എത്തിയതെന്നും, സര്‍വീസ് അവസാനിപ്പിച്ച് നിര്‍ത്തിയിട്ടപ്പോഴാകാം എഴുതിയതെന്നും കരുതുന്നു. സംഭവത്തില്‍, കേന്ദ്ര അന്വേഷണ ഏജന്‍സികളും വിവരങ്ങള്‍ തേടിയിട്ടുണ്ട്.
Post Your Comments