തിരുവനന്തപുരം:23 വര്‍ഷമായി ഏകാദ്ധ്യാപക വിദ്യാലയത്തില്‍ പഠിപ്പിച്ച അദ്ധ്യാപികയായ ഉഷകുമാരിയെ തൂപ്പുകാരിയായി നിയമിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. അമ്പൂരി കുന്നത്തുമല ഏകാദ്ധ്യാപക വിദ്യാലയത്തിലെ അദ്ധ്യാപികയായിരുന്ന ഉഷാ കുമാരിയെ പേരൂര്‍ക്കട ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് തൂപ്പുകാരിയായി നിയമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സാമൂഹിക പ്രവര്‍ത്തകന്‍ മുജീബ് റഹ്മാന്‍ നല്‍കിയ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തത്.
ഏകാദ്ധ്യാപക വിദ്യാലയങ്ങള്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ട 344 പേരില്‍ ഒരാളാണ്, തിരുവനന്തപുരം ജില്ലയിലെ ഉഷാകുമാരി. ഒഴിവ് അനുസരിച്ച് ഇവരെ പാര്‍ട്ട് ടൈം/ഫുള്‍ ടൈം തൂപ്പുകാരായി നിയമിക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിക്കുകയായിരുന്നു. ആദിവാസി കുട്ടികളെ അക്ഷരം പഠിപ്പിച്ചതിന് മികച്ച അദ്ധ്യാപികയ്ക്കുള്ള ബഹുമതി നേടിയ ഉഷാകുമാരിയ്ക്ക് തൂപ്പുകാരിയാവുന്നതിൽ വിഷമമില്ലെന്ന് പറയുന്നു. എന്നാൽ, ടീച്ചർ പുതിയ ജോലിക്കു പോവുന്നതിനോട് വീട്ടുകാർക്ക് താത്പര്യമില്ല.
ഗായകൻ കെ.കെയെ രക്ഷിക്കാൻ സാധിക്കുമായിരുന്നു: വെളിപ്പെടുത്തലുമായി പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടർ
വിവിധ തലത്തില്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് ഉഷാ കുമാരിയെ ഓഫീസ് അസിസ്റ്റന്റായി നിയമിക്കാം എന്ന് ഉറപ്പ് നല്‍കിയതെന്നും ഇവരില്‍ നിന്നും സര്‍ക്കാരിനെ അടുത്ത ഒരു വര്‍ഷം വിമര്‍ശിക്കരുത് എന്ന് ബോണ്ട് എഴുതി വാങ്ങിയെന്നും മുജീബ് റഹ്മാന്‍ പറയുന്നു. അതേസമയം, ഏകാദ്ധ്യാപക വിദ്യാലയങ്ങള്‍ പൂട്ടിയപ്പോള്‍, ജീവനക്കാരുടെ സമ്മതം വാങ്ങിയ ശേഷമാണ് പുതിയ നിയമനം നടത്തിയതെന്നും ഒഴിവു വരുന്ന മുറയ്ക്ക് ശേഷിക്കുന്നവര്‍ക്കും നിയമനം നല്‍കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
Post Your Comments