Latest NewsKeralaNewsIndia

‘സോണിയ – രാഹുൽ ഇ.ഡി വേട്ടയ്ക്ക് പിന്നിൽ ബി.ജെ.പി’: ശക്തമായി പ്രതിരോധിക്കേണ്ട സമയമെന്ന് ശ്രീജ നെയ്യാറ്റിൻകര

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകിയ സംഭവത്തിനെതിരെ കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തി. കേന്ദ്ര സർക്കാരിന്റെ പകപോക്കൽ രാഷ്ട്രീയത്തിന്റെ പുതിയ മുഖമാണ് ഇതെന്നാണ് കോൺഗ്രസിന്റെ ആക്ഷേപം. വിഷയത്തിൽ ബി.ജെ.പിയെ വിമർശിച്ച് സാമൂഹ്യ പ്രവർത്തക ശ്രീജ നെയ്യാറ്റിൻകര രംഗത്ത്. ഇന്ത്യയിലെ പ്രധാന പ്രതിപക്ഷ പാർട്ടിയിലെ മുൻനിര നേതാക്കൾക്കെതിരെ ഇ.ഡിയെ ഉപയോഗിച്ച് നടത്തുന്നത് വേട്ടയാണെന്നും, ഇതിന് പിന്നിൽ ബി.ജെ.പിയുടെ കൃത്യമായ അജണ്ടയാണെന്നും ശ്രീജ ഫേസ്‌ബുക്കിൽ കുറിച്ചു.

‘സോണിയ – രാഹുൽ ഗാന്ധിമാർക്കെതിരെ നടക്കുന്ന ഇ.ഡി വേട്ടയിൽ നിശബ്ദരായിരിക്കരുത് മനുഷ്യരേ…. ഇന്ത്യയിലെ പ്രധാന പ്രതിപക്ഷ പാർട്ടിയിലെ മുൻനിര നേതാക്കൾക്കെതിരെ ഇ.ഡി യെ ഉപയോഗിച്ച് നടത്തുന്ന ഈ വേട്ട ബി.ജെ.പിയുടെ കൃത്യമായ അജണ്ടയാണ്. ഇന്ത്യയിലെ പ്രധാന പ്രതിപക്ഷ പാർട്ടിയിലെ മുൻനിര നേതാക്കൾക്കെതിരെ കക്ഷി – രാഷ്ട്രീയ ഭേദമന്യേ ഈ വേട്ടയ്ക്കെതിരെ ശക്തമായ പ്രതിരോധമുയരേണ്ട സമയമാണിത്’, ശ്രീജ നെയ്യാറ്റിങ്കര ഫേസ്‌ബുക്കിൽ കുറിച്ചു.

Also Read:റോഡ് മുറിച്ചുകടക്കാന്‍ സഹായം ചോദിച്ച യുവതിയെ പീഡിപ്പിച്ചു: യുവാവ് അറസ്റ്റില്‍

അതേസമയം, ചോദ്യം ചെയ്യലിനായി ബുധനാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടാണ് രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കും ഇ.ഡി നോട്ടീസ് നല്‍കിയത്. ഇ.ഡി നടപടിയില്‍ അപലപിച്ചു കോൺഗ്രസ് നേതാക്കള്‍ രംഗത്തെത്തി. നാഷണൽ ഹെറാൾഡിനെതിരായ കേസ് സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കാനാണെന്നും രാഷ്ട്രീയ എതിരാളികളെ അന്വേഷണ ഏജൻസികളെ കൊണ്ട് നിശബ്ദരാക്കുകയാണെന്നും കോൺഗ്രസ് ആരോപിച്ചു. യങ് ഇന്ത്യ ലിമിറ്റഡ് നാഷണല്‍ ഹെറാള്‍ഡിനെ ഏറ്റെടുത്തത് നിയമവിരുദ്ധമാണെന്നും കള്ളപ്പണം വെളുപ്പിക്കാനാണെന്നും ആരോപിച്ചാണ് ഇ.ഡി കേസെടുത്തത്. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമാണ് യങ് ഇന്ത്യ ലിമിറ്റഡിന്‍റെ ഡയറക്ടർമാർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button