കൊല്ലം: മുൻ എംഎൽഎയും ആർ.എസ്.പി.നേതാവുമായ എസ് ത്യാഗരാജൻ അന്തരിച്ചു. 85 വയസായിരുന്നു. നാളെ രാവിലെ ആർ.എസ്.പി ഓഫീസിൽ പൊതു ദർശനം നടത്തും.
ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗവും, കൊല്ലം ജില്ലാ മുൻ സെക്രട്ടറിയുമായിരുന്നു. സംസ്കാരം 11.30 ന് പോളയത്തോട് പൊതു ശ്മശാനത്തിൽ നടക്കും. 1977-ൽ കൊല്ലം എംഎൽഎ ആയിരുന്നു എസ് ത്യാഗരാജൻ.
Post Your Comments