ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് അവസാനിപ്പിച്ച് ഓഫീസിലേക്ക് മടങ്ങിയെത്താൻ ആവശ്യപ്പെട്ട് ഇലോൺ മസ്ക്. പുതിയ റിപ്പോർട്ട് പ്രകാരം, ഓഫീസിലേക്ക് തിരിച്ചെത്തിയില്ലെങ്കിൽ ജീവനക്കാരോട് ജോലി അവസാനിപ്പിക്കാനാണ് മസ്കിന്റെ നിർദ്ദേശം. പുതിയ നിർദ്ദേശവുമായി ബന്ധപ്പെട്ട ഔദ്യോഗിക ഇ-മെയിൽ ജീവനക്കാരുടെ അക്കൗണ്ടുകളിൽ എത്തിത്തുടങ്ങി.
ടെസ്‌ല കമ്പനിയുടെ സ്ഥാപകനാണ് ഇലോൺ മസ്ക്. കമ്പനിയുമായി ബന്ധപ്പെട്ട ഇ-മെയിലുകൾ രഹസ്യ സ്വഭാവം ഉള്ളതായിരിക്കണം. എന്നാൽ, വർക്ക് ഫ്രം ഹോമുമായി ബന്ധപ്പെട്ട് ടെസ്‌ല ജീവനക്കാർക്ക് അയച്ച ഇ-മെയിൽ സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്. ഇ-മെയിലിലെ ഉള്ളടക്കം ചോർന്നതോടെ ഇന്റർനെറ്റിൽ മസ്കിന്റെ ഇ-മെയിലുകൾ സജീവ ചർച്ചയായി മാറുകയാണ്.
Also Read: മൈഗ്രേയ്ൻ കുറയ്ക്കാൻ ചില എളുപ്പ വഴികൾ ഇതാ..
Post Your Comments