ErnakulamLatest NewsKeralaNattuvarthaNews

ബി.ജെ.പിയുടെ മുഖ്യ രാഷ്ട്രീയ ശത്രു സി.പി.എം അല്ല: ഇടത് വലത് മുന്നണികളുടേത് രാഷ്ട്രീയ അപചയമെന്ന് ബി ഗോപാലകൃഷ്ണൻ

കൊച്ചി: മുഖ്യ രാഷ്ട്രീയ ശത്രു സി.പി.എം അല്ലെന്ന് വ്യക്തമാക്കി ബി.ജെ.പി നേതാവ് അഡ്വ. ബി.​ഗോപാലകൃഷ്ണൻ‌. ആര് ജയിക്കണമെന്നോ ആര് തോൽക്കണമെന്നൊ ബി.ജെ.പി ചിന്തിക്കുന്നില്ലെന്നും സ്വയം കരുത്താർജ്ജിച്ച് ക്രമേണ ജയത്തിലേക്ക് കയറുക, എന്നതാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഭാരതം മുഴുവൻ അതാണ് സംഭവിച്ചതെന്നും കേരളത്തിൽ നാളെ അതാണ് സംഭവിക്കാൻ പോകുന്നതെന്നും ബി. ഗോപാലകൃഷ്ണൻ വ്യക്തമാക്കി.

ബി.ജെ.പി.യുടെ വോട്ട് നോക്കി കോടിയേരി ജാമ്യമെടുക്കേണ്ടതില്ലെന്നും ബി.ജെ.പിയുടെ വോട്ട് കണക്കാക്കി ഇടത് വലത് മുന്നണികൾ ജാമ്യം എടുക്കുന്നത് രാഷ്ട്രീയ അപചയമാണെന്നും ബി. ഗോപാലകൃഷ്ണൻ പറഞ്ഞു.

മത്സര ഫലം ടീമിന് അനുകൂലമാക്കാന്‍ കെല്‍പ്പുള്ള താരമൊന്നുമല്ല അവൻ: രാജസ്ഥാന്റെ യുവതാരത്തെ വിമര്‍ശിച്ച് മദന്‍ ലാല്‍

‘ഡൊമിനിക് പ്രസന്റേഷനും കെ.വി. തോമസും സി.പി.എമ്മുമായി രഹസ്യധാരണ ഉണ്ടാക്കിയിട്ടുണ്ട്. ബി.ജെ.പിയുടെ വോട്ട് ബി.ജെ.പിയ്ക്കുതന്നെയാണ്. തൃക്കാക്കരയിൽ 16,000 വോട്ടാണ് കഴിഞ്ഞ നിയമസഭയിൽ കിട്ടിയത്. അതാണ് ബി.ജെ.പിയുടെ അടിസ്ഥാന വോട്ട്’,അദ്ദേഹം വ്യക്തമാക്കി.

എങ്ങിനേയും ജയം ഉറപ്പാക്കാൻ വേണ്ടി തീവ്രവാദികളുമായി സന്ധിചെയ്യാൻ ഇടത് വലത് മുന്നണികൾ ശ്രമിച്ചിട്ടുണ്ടെന്നും പി.സി.ജോർജിനെതിരെയുള്ള കോൺഗ്രസ് നിലപാട് വ്യക്തമാക്കുന്നത് അതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button