KottayamLatest NewsKeralaNattuvarthaNews

കാ​​റി​​നു മു​​ക​​ളി​​ൽ തെ​​ങ്ങ് വീ​​ണു : ദമ്പതികൾ ര​​ക്ഷ​​പ്പെ​​ട്ട​​ത് മി​​നിറ്റു​​ക​​ളു​​ടെ വ്യത്യാസത്തിൽ

മ​​ര​​ങ്ങാ​​ട്ടു​​പിള്ളി സ്വ​​ദേ​​ശി പ്ര​​ദീ​​പ് നമ്പൂ​​തി​​രി​​യും ഭാ​​ര്യ ദീ​​പ്തി​​യു​​മാ​​ണ് മി​​നി​​റ്റു​​ക​​ളു​​ടെ വ്യത്യാസത്തിൽ വ​​ൻ അ​​പ​​ക​​ട​​ത്തി​​ൽ ​നി​​ന്ന് ര​​ക്ഷ​​പ്പെ​​ട്ട​​ത്

വൈ​​ക്കം: കാ​​റി​​നു മു​​ക​​ളി​​ൽ തെ​​ങ്ങ് വീ​​ണു. മ​​ര​​ങ്ങാ​​ട്ടു​​പിള്ളി സ്വ​​ദേ​​ശി പ്ര​​ദീ​​പ് നമ്പൂ​​തി​​രി​​യും ഭാ​​ര്യ ദീ​​പ്തി​​യും മി​​നി​​റ്റു​​ക​​ളു​​ടെ വ്യത്യാസത്തിലാണ് വ​​ൻ അ​​പ​​ക​​ട​​ത്തി​​ൽ ​നി​​ന്ന് ര​​ക്ഷ​​പ്പെ​​ട്ട​​ത്. കാ​​റി​​ൽ​ നി​​ന്ന് ദമ്പതി​​ക​​ൾ ഇ​​റ​​ങ്ങി​​പ്പോ​​യി മി​​നി​​റ്റുക​​ൾ​​ക്ക​​കം ആണ് അപകടം സംഭവിച്ചത്.

ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം 5.30-നു ആണ് സംഭവം. ​​വൈ​​ക്കം മ​​ഹാ​​ദേ​​വ ക്ഷേ​​ത്ര​​ത്തി​​നു സ​​മീ​​പ​​ത്തെ എ​​ൻ​​എ​​സ്എ​​സ് യൂ​​ണി​​യ​​ൻ ഓ​​ഫീ​സി​​നോ​​ടു ചേ​​ർ​​ന്ന ഗ്രൗ​​ണ്ടി​​ൽ പാ​​ർ​​ക്ക് ചെ​​യ്ത കാ​​റി​​നു മീ​​തെ​​യാ​​ണ് തെ​​ങ്ങു വീ​​ണ​​ത്. അ​​പ​​ക​​ട​​ത്തി​​ൽ ഡ്രൈ​​വ​​ർ സീ​​റ്റ് ഉ​​ൾ​​പ്പെ​​ടെ കാ​​റി​​ന്‍റെ മു​​ക​​ൾ​​ഭാ​​ഗം പൂ​​ർ​​ണ​​മാ​​യി ത​​ക​​ർ​​ന്നു.

Read Also : ജീവനക്കാർ സ്വയം വിരമിക്കുന്നതിനെ പ്രോത്സാഹിപ്പിക്കും: വിരമിക്കൽ പ്രായം കുറച്ച് എയർ ഇന്ത്യ

കാ​​റി​​നു മു​​ക​​ളി​​ലേ​​ക്ക് ഗ്രൗ​​ണ്ടി​​ന് സൈ​​ഡി​​ൽ ​നി​​ന്നി​​രു​​ന്ന തെ​​ങ്ങ് ചു​​വ​​ടെ ഇ​​ള​​കി പ​​തി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ദീ​​പ്തി​​യു​​ടെ അ​​ച്ഛ​​ൻ പു​​തു​​ശേ​​രി ഇ​​ല്ലം സു​​ദ​​ർ​​ശ​​ന​​ന്‍റെ കാ​​റും ത​​ക​​ർ​​ന്ന കാ​​റി​​ന്‍റെ സ​​മീ​​പ​​ത്താ​​യി​​രു​​ന്നു പാ​​ർ​​ക്ക് ചെ​​യ്തി​​രു​​ന്ന​​ത്. ഇ​​തി​​ന് ത​​ക​​രാ​​റൊ​​ന്നും സം​​ഭ​​വി​​ച്ചി​​ല്ല.

വൈ​​ക്കം ഫ​​യ​​ർഫോ​​ഴ്സ് സ്ഥ​​ല​​ത്തെ​​ത്തിയാണ് കാ​​റി​​ന്‍റെ മു​​ക​​ളി​​ൽ​ നി​​ന്നും തെ​​ങ്ങ് മു​​റി​​ച്ചു​​മാ​​റ്റിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button