Latest NewsNewsInternational

‘സ്ത്രീകൾക്ക് തിരിച്ചടി’: സംസാരിക്കാനുള്ള സ്വാതന്ത്ര്യം പോലുമില്ലെന്ന് ആംബർ ഹേഡ്

വിർജീനിയ: ബോളിവുഡ് താരങ്ങളായ മുൻ ദമ്പതികൾ തമ്മിലുള്ള തർക്കത്തിൽ ജോണി ഡെപ്പിന് അനുകൂലവിധി വന്നതിൽ പ്രതിഷേധിച്ച് ഹോളിവുഡ് താരവും മുൻ ഭാര്യയുമായ ആംബർ ഹേഡ്. സ്വന്തം അവകാശങ്ങൾക്ക് വേണ്ടി സ്ത്രീകൾ പോരാടുന്ന ഈ കാലഘട്ടത്തിൽ, കോടതി പുറപ്പെടുവിച്ച ഈ വിധി സ്ത്രീകൾക്ക് തിരിച്ചടിയാണെന്ന് താരം പ്രതികരിച്ചു. അമേരിക്കക്കാരിയായ തനിക്ക് സംസാരിക്കാനുള്ള സ്വാതന്ത്ര്യം പോലുമില്ലെന്ന് അവർ വ്യക്തമാക്കി.

കേസിൽ ജോണി ഡെപ്പിന് അനുകൂല വിധി വന്നതോടെ, നഷ്ടപരിഹാരമായി 15 മില്യൺ യുഎസ് ഡോളറാണ് ആംബർ നൽകേണ്ടത്. രണ്ടു മില്യൺ ഡോളർ ഡെപ്പ് ആംബറിനും നൽകണമെന്നാണ് കോടതി വിധിയിൽ പറഞ്ഞിരിക്കുന്നത്.

ആംബർ നൽകിയ ഒരു അഭിമുഖത്തെ തുടർന്നാണ് ഇരുകൂട്ടർക്കും ഇടയിൽ തർക്കങ്ങൾ ആരംഭിച്ചത്. താൻ ഗാർഹികപീഡനത്തിന് ഇരയാണെന്ന് അവർ വെളിപ്പെടുത്തി. ഇതേതുടർന്ന്, മുൻഭർത്താവ് ജോണി ഡെപ്പ് അവർക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുത്തു. തുടർന്ന്, ജോണിയുടെ അഭിഭാഷകൻ നടത്തിയ ചില പ്രസ്താവനകളിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്ന ആരോപണമുന്നയിച്ച് ആംബർ 100 മില്യൺ ഡോളറിന് സ്യൂട്ട് ഫയൽ ചെയ്യുകയായിരുന്നു. ഈ കേസിലാണ് ഡെപ്പിന് അനുകൂലമായി കോടതി വിധി വന്നിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button