വിർജീനിയ: ഹോളിവുഡ് താരങ്ങളായ മുൻദമ്പതികൾ തമ്മിലുള്ള തർക്കത്തിൽ നിർണായക വിധിയുമായി വിർജീനിയ കോടതി. കേസിൽ, ഭർത്താവായിരുന്ന ജോണി ഡെപ്പിന് അനുകൂലമായ വിധിയാണ് ഉണ്ടായത്. ഡെപ്പ് കേസ് ജയിച്ചതോടെ, 15 മില്യൺ യുഎസ് ഡോളർ നഷ്ടപരിഹാരമായി അദ്ദേഹത്തിന് മുൻ ഭാര്യ ആംബർ ഹേഡ് നൽകേണ്ടിവരും. തിരികെ, 2 മില്യൺ ഡോളർ ഡെപ്പും നൽകേണ്ടിവരും.
വിർജീനിയ കോടതിയിലെ 7 അംഗ ജൂറി പാനലാണ് വിധി പുറപ്പെടുവിച്ചത്. ‘ പൈറേറ്റ്സ് ഓഫ് കരീബിയൻ’ താരമായ ജോണി ഡെപ്പിന്റെ മുൻഭാര്യ നൽകിയ ഒരു അഭിമുഖത്തോടെയാണ് പ്രശ്നങ്ങളുടെ ആരംഭം. താൻ ഗാർഹിക പീഡനത്തിന്റെ ഇരയാണെന്ന് ആംബർ ഹേഡ് ഒരു പരിപാടിയിൽ വെളിപ്പെടുത്തിയതോടെയാണ് മുൻ ഭർത്താവ് ജോണി ഡെപ്പ് അവർക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുത്തത്.
അതേസമയം, ജോണി ഡെപ്പിന്റെ അഭിഭാഷകനായ ആദം വാൾഡ്മാൻ തന്നെ നടത്തിയ ചില പ്രസ്താവനകളിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്ന് പ്രത്യാരോപണമുന്നയിച്ച് മുൻഭാര്യ തിരിച്ചും 100 മില്യൺ ഡോളറിന് സ്യൂട് ഫയൽ ചെയ്തിരുന്നു.
Post Your Comments