ദുബായ്: യുഎഇയിൽ 2022 ജൂൺ മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. ഇന്ധന വില കമ്മിറ്റിയാണ് വില പ്രഖ്യാപിച്ചത്. ജൂൺ ഒന്നു മുതൽ സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 4.15 ദിർഹമായിരിക്കും നിരക്ക്. മെയ് മാസം സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 3.66 ദിർഹമായിരുന്നു നിരക്ക്.
സ്പെഷ്യൽ 95 പെട്രോളിന് ജൂൺ 1 മുതൽ 4.03 ദിർഹമാണ് വില. മെയ് മാസം സ്പെഷ്യൽ 95 പെട്രോളിന്റെ വില 3.55 ദിർഹം ആയിരുന്നു. ഇ-പ്ലസ് 91 പെട്രോളിന് ലിറ്ററിന് 3.96 ദിർഹമാണ് ജൂൺ മാസത്തെ നിരക്ക്. മെയ് മാസത്തിൽ ഇ പ്ലസ് ലിറ്ററിന് 3.48 ദിർഹമായിരുന്നു വില.
മെയ് മാസം ലിറ്ററിന് 4.08 ദിർഹമായിരുന്ന ഡീസലിന് 2022 ജൂൺ മാസം ലിറ്ററിന് 4.14 ദിർഹമായിരിക്കും ഈടാക്കുക.
Post Your Comments