Latest NewsNewsIndia

പൊലീസിനെ അധിക്ഷേപിച്ച് മുദ്രാവാക്യം വിളിച്ചു: ഒൻപത് എസ്.ഡി.പി.ഐ പ്രവർത്തകർ അറസ്റ്റിൽ

കർണാടകയിലെ വിവിധ പ്രദേശങ്ങളിലുള്ളവരാണ് പിടിയിലായവർ.

മംഗളൂരു: ഒൻപത് എസ്.ഡി.പി.ഐ പ്രവർത്തകർ മംഗളൂരുവിൽ അറസ്റ്റിൽ. പൊലീസിനെ അധിക്ഷേപിച്ച് മുദ്രാവാക്യം വിളിച്ച കേസിലാണ് എസ്.ഡി.പി.ഐ പ്രവർത്തകർ പിടിയിലായത്. യോഗത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടയിൽ ബൈക്കിൽ ഇരുന്നാണ് ഇവർ പൊലീസിനെതിരെ മലയാളത്തിൽ അശ്ലീലവർഷം നടത്തിയത്. കർണാടകയിലെ വിവിധ പ്രദേശങ്ങളിലുള്ളവരാണ് പിടിയിലായവർ. ഇവർ തന്നെയാണ് ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്.

Read Also: കോ​ഴി​ക്കോ​ട് ജ്വ​ല്ല​റി​യി​ൽ മോ​ഷ​ണം : പ​ണ​വും സ്വ​ർ​ണ​വും നഷ്ടപ്പെട്ടു

പൊലീസിനെ കൂടാതെ ആർ.എസ്.എസിനെതിരെയും മുദ്രാവാക്യം വിളിച്ചുവെന്നും ഒൻപത് പേർ കൂടി ഇനി പിടിയിലാകാനുണ്ടെന്നും മംഗളൂരു കങ്കനാടി സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു. ചോദ്യം ചെയ്യലിൽ കേരളത്തിലെ ഒരു വ്യക്തിയിൽ നിന്ന് പ്രചോദനം ലഭിച്ചാണ് ഇത്തരത്തിൽ മുദ്രാവാക്യം വിളിച്ചതെന്ന് മൊഴി ലഭിച്ചതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ, അന്വേഷം ഊർജിതമാക്കിയെന്നും പ്രതികളെ പിടിക്കുമെന്നും മംഗളൂരു പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button