ഡല്‍ഹി: കോണ്‍ഗ്രസ് നന്നാകാന്‍ പോകുന്നില്ലെന്നും കോണ്‍ഗ്രസുമായി യോജിച്ച് പ്രവര്‍ത്തിക്കില്ലെന്നും വ്യക്തമാക്കി തെരഞ്ഞെടുപ്പു തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. തെരഞ്ഞെടുപ്പു വിജയത്തിലെ തന്റെ ട്രാക്ക് റെക്കോഡ് കോണ്‍ഗ്രസ് തകര്‍ത്തതിനാലാണ് ഇനി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കാത്തതെന്ന് പ്രശാന്ത് കിഷോര്‍ പറഞ്ഞു.
‘2011 മുതല്‍ 2021 വരെ 11 തെരഞ്ഞെടുപ്പുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2015ല്‍ ബിഹാറിലും 2017ല്‍ പഞ്ചാബിലും വിജയിച്ചു. 2019ല്‍ ജഗന് മോഹന്‍ റെഡ്ഡി ആന്ധ്രാപ്രദേശില്‍ വിജയിച്ചു. തമിഴ്നാട്ടിലും ബംഗാളിലും വിജയിച്ചു. 11 വര്‍ഷത്തിനിടെ ഒരേയൊരു തെരഞ്ഞെടുപ്പില്‍ മാത്രമാണ് പരാജയപ്പെട്ടത്, 2017ലെ ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പില്‍. അതുകൊണ്ട് ഇനിയൊരിക്കലും കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കില്ലെന്ന് ഞാന്‍ തീരുമാനിക്കുകയായിരുന്നു,’ പ്രശാന്ത് കിഷോര്‍ പറഞ്ഞു.
Post Your Comments