മാഞ്ചസ്റ്റർ: കോപ്പ അമേരിക്കയ്ക്ക് പിന്നാലെ സൂപ്പർ താരം ലയണൽ മെസിക്ക് അർജന്‍റീന കുപ്പായത്തില്‍ രണ്ടാം കിരീടം നേടാനുള്ള അവസരമാണ് ഫൈനലിസിമ പോരാട്ടം. ഈ വര്‍ഷം ഖത്തറില്‍ നടക്കുന്ന ലോകകപ്പിൽ യോഗ്യത നേടാനാകാത്തതിനാൽ ഇറ്റലിക്കും മത്സരഫലം നിർണായകമാണ്. 16 തവണ ഇതിന് മുമ്പ് ഏറ്റുമുട്ടിയപ്പോൾ 6 മത്സരങ്ങളിൽ അർജന്‍റീനയും 5 കളികളിൽ ഇറ്റലിയും ജയിച്ചു. 5 കളികൾ സമനിലയിൽ അവസാനിച്ചു.
യൂറോപ്യന്‍ ടീമുകള്‍ക്കെതിരെ മെസിക്ക് മികച്ച റെക്കോര്‍ഡുണ്ടെന്നതും അര്‍ജന്‍റീനയുടെ പ്രതീക്ഷയാണ്. യൂറോപ്യന്‍ ടൂമകള്‍ക്കെതിരെ ഇതുവരെ കളിച്ച 29 മത്സരങ്ങളില്‍ 13 ഗോളുകളും എട്ട് അസിസ്റ്റുകളുമാണ് മെസിയുടെ പേരിലുള്ളത്. അതേസമയം, കരിയറില്‍ ഇറ്റലിക്കെതിരെ ഇതുവരെ മെസി ബൂട്ടുകെട്ടിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
Read Also:- ഉറക്കം വരാന്‍ സഹായിക്കുന്ന ചില എളുപ്പവഴികള്‍ ഇതാ..
മെസി അര്‍ജന്‍റീനക്കായി കളിക്കാന്‍ തുടങ്ങിയശേഷം രണ്ട് തവണ അര്‍ജന്‍റീന ഇറ്റലിയുമായി ഏറ്റുമുട്ടിയെങ്കിലും രണ്ടു തവണയും പരിക്കുമൂലം മെസിക്ക് കളിക്കാനായിരുന്നില്ല. ഇന്ന് ഗോളടിച്ചാല്‍ മെസി ഗോള്‍ നേടുന്ന പത്താമത്ത യൂറോപ്യന്‍ രാജ്യമാകും ഇറ്റലി.
ഇംഗ്ലണ്ടിലെ വെംബ്ലിയിൽ ഇന്ത്യൻ സമയം രാത്രി 12.30നാണ് മത്സരം. നിശ്ചിത സമയത്ത് മത്സരം സമനിലയായാല്‍ എക്സ്ട്രാ ടൈം ഉണ്ടായിരിക്കില്ല. നിശ്ചിത സമയത്ത് സമനിലയാണെങ്കില്‍ മത്സരം നേരിട്ട് പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങും.
Post Your Comments