എൽഐസിയുടെ ഓഹരി വിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. 3.21 ശതമാനമാണ് ഓഹരി വില ഇടിഞ്ഞത്. ഇടിവ് രേഖപ്പെടുത്തിയതോടെ 810.58 ൽ ഓഹരി വ്യാപാരം ക്ലോസ് ചെയ്തു.
2022 സാമ്പത്തിക വർഷത്തിലെ മാർച്ച് പാദത്തിൽ 2409 കോടി രൂപയാണ് എൽഐസിയുടെ ലാഭം. കഴിഞ്ഞ വർഷം മാർച്ച് പാദത്തിൽ 2917.33 കോടിയായിരുന്നു ലാഭം. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ ലാഭത്തിൽ 17.41 ശതമാനം ഇടിവാണ് ഉണ്ടായത്.
Also Read: ഗായകൻ കെ കെയുടെ മരണത്തിൽ അസ്വാഭാവികത?: കേസെടുത്ത് പൊലീസ്
ഇന്നലെയാണ് എൽഐസിയുടെ പാദവാർഷിക ഫലം പുറത്തുവന്നത്. 2021-22 സാമ്പത്തിക വർഷത്തിൽ എൽഐസിയുടെ ആകെ ലാഭം 4043.12 കോടിയാണ്. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 39.4 ശതമാനം വളർച്ചയാണ് ആകെ ലാഭത്തിൽ ഉണ്ടായത്.
Post Your Comments