KeralaLatest NewsNewsBusiness

കൊച്ചി മെട്രോ: വിവരങ്ങൾ ഇനി വാട്സ്ആപ്പിലും

9188957488 എന്ന നമ്പറിലേക്ക് യാത്രക്കാർക്ക് വാട്സ്ആപ്പ് മെസേജുകൾ അയക്കാം

കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാൻ ഇനി ബുദ്ധിമുട്ടേണ്ടതില്ല. യാത്രക്കാർക്ക് കൊച്ചി മെട്രോയെ സംബന്ധിച്ച കാര്യങ്ങൾ അറിയാൻ കെഎംആർഎൽ പുതിയ വാട്സ്ആപ്പ് സേവനം ആരംഭിച്ചു. മൊബൈൽ നമ്പർ ടൈപ്പ് ചെയ്യുന്നതിന് പകരം ഇതോടൊപ്പമുള്ള ക്യുആർ കോഡ് സ്കാൻ ചെയ്തും ഈ സേവനം ഉപയോഗിക്കാം.

9188957488 എന്ന നമ്പറിലേക്ക് യാത്രക്കാർക്ക് വാട്സ്ആപ്പ് മെസേജുകൾ അയക്കാം. വാട്സ്ആപ്പ് മെസേജ് അയക്കുമ്പോൾ നിങ്ങൾ അറിയാനാഗ്രഹിക്കുന്ന വിവരങ്ങളെ കുറിച്ചുള്ള മെനു ലഭ്യമാകും. അതിൽ നിന്നും നിങ്ങൾക്ക് ആവശ്യമുള്ള വിവരങ്ങൾ തിരഞ്ഞെടുക്കാം. കൂടാതെ, മെട്രോ സേവനങ്ങൾ സംബന്ധിച്ച നിർദ്ദേശങ്ങൾ, പരാതികൾ എന്നിവയും ഈ സേവനം ഉപയോഗിച്ച് അറിയിക്കാം.

Also Read: രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കും ഇ.ഡിയുടെ നോട്ടീസ്

ഫോണിലൂടെ നേരിട്ടും, ഇമെയിൽ വഴിയും, കസ്റ്റമർ കെയർ സെന്ററുകൾ വഴിയും കൊച്ചി മെട്രോ ഉപഭോക്തൃ സേവനം ലഭ്യമാക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button