ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്കും കോൺഗ്രസ് എം.പി രാഹുൽ ഗാന്ധിക്കും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. 2015ൽ അന്വേഷണ ഏജൻസി അവസാനിപ്പിച്ച നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ടാണ് ഇ.ഡി നോട്ടീസ് അയച്ചിരിക്കുന്നത്. ഓഫീസിൽ നേരിട്ട് ഹാജരാകാനാണ് നിർദ്ദേശം.
ഇ.ഡിയുടെ നോട്ടീസിനെ അപലപിച്ച് കോൺഗ്രസ് രംഗത്തെത്തി. രാഷ്ട്രീയ എതിരാളികളെ ഭയപ്പെടുത്താൻ ബി.ജെ.പി പാവ ഏജൻസികളെ ഉപയോഗിക്കുന്നുവെന്ന് കോൺഗ്രസ് നേതാവും മുതിർന്ന അഭിഭാഷകനുമായ അഭിഷേക് മനു സിങ്‌വി പറഞ്ഞു. നാഷണൽ ഹെറാൾഡിനെതിരായ കേസ് സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു. മമത ബാനർജിയും ഫാറൂഖ് അബ്ദുള്ളയും ഉൾപ്പെടെ എല്ലാ പ്രതിപക്ഷ നേതാക്കളും കേന്ദ്ര ഏജൻസികളുടെ ആക്രമണത്തിനിരയാണെന്നും കൂട്ടിച്ചേർത്തു.
Post Your Comments