തിരുവനന്തപുരം: കേരളത്തിലെ വാഹനപ്പെരുപ്പം റോഡുകള്‍ക്ക് താങ്ങാനാകുന്നില്ലെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് നാലില്‍ ഒരു കുടുബത്തിന് സ്വന്തമായി കാറുള്ളതായാണ് നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേന്ദ്ര കുടുംബാരോഗ്യ മന്ത്രാലയമാണ് ഈ സര്‍വേ നടത്തുന്നത്. സര്‍വേയുടെ അടിസ്ഥാനത്തില്‍, ഗോവയാണ് ഒന്നാം സ്ഥാനത്ത്. 46 ശതമാനം കാറുകളാണ് ഗോവയിലുള്ളത്. 26 ശതമാനം കാറുകളുമായി കേരളം രണ്ടാം സ്ഥാനത്താണ്.
Read Also:സംസ്ഥാനത്ത് അഞ്ച് കിലോ റേഷന്‍ അരി സൗജന്യമായി നല്‍കുന്നു, വിശദാംശങ്ങള്‍ ഇങ്ങനെ
അതേസമയം, ഇന്ത്യയിലെ ജനസംഖ്യാ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ വെറും എട്ട് ശതമാനത്തോളം കുടുംബങ്ങള്‍ക്ക് മാത്രമാണ് സ്വന്തമായി കാറുള്ളത്. എന്നാല്‍, കേരളത്തിലെ കണക്ക് പരിശോധിക്കുമ്പോള്‍ നാലിലൊന്ന് കുടുംബത്തിന് കാറുണ്ട്. കേരളം പോലൊരു കൊച്ചു സംസ്ഥാനത്തിന് താങ്ങാവുന്നതിലുമധികമാണ് ഈ വാഹനപ്പെരുപ്പമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ഇരുചക്രവാഹനങ്ങളുടെ എണ്ണവും ഇരട്ടിയാണ്.
Post Your Comments