കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ കോടതിക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ച ഭാഗ്യലക്ഷ്മിക്കെതിരെ കോടതിയലക്ഷ്യത്തിന് അഡ്വക്കേറ്റ് ജനറലിന് പരാതി. ഈ കേസിൽ ‘വിധി തയ്യാറാക്കി വച്ചിരിക്കുകയാണ്’ എന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ പരാമർശം. കോടതിയെയും നിയമ വ്യവസ്ഥയെയും ജുഡീഷ്യൽ ഓഫീസറെയും അപകീർത്തിപ്പെടുത്തുന്നതാണ് ഭാഗ്യലക്ഷ്മിയുടെ പരാമർശമെന്നു പരാതിയിൽ പറയുന്നു.
അഭിഭാഷകൻ ശ്രീജിത്ത് പെരുമന പങ്കുവച്ച കുറിപ്പ്
നടി ആക്രമിക്കപ്പെട്ട കേസിൽ ‘വിധി തയ്യാറാക്കി വച്ചിരിക്കുകയാണ്’ എന്ന് വിചാരണ കോടതിക്കെതിരെ ഗുരുതരമായ ആരോപണം പരസ്യമായി ഉന്നയിച്ചുകൊണ്ട് കോടതിയെയും നിയമ വ്യവസ്ഥയെയും, ജുഡീഷ്യൽ ഓഫീസറെയും അപകീർത്തിപ്പെടുത്തിയ ഭാഗ്യലക്ഷ്മിക്കെതിരെ കോടതിയലക്ഷ്യത്തിന് അഡ്വക്കേറ്റ് ജനറലിന് പരാതി നൽകി.
കൂടാതെ സംഭവം അതീവ ഗുരുതരമായ കുറ്റകൃത്യമാണെന്നും, കോടതിയെ മനപൂർവ്വം scandalize ചെയ്യാനുള്ള ശ്രമങ്ങളാണ് എന്നും ചൂണ്ടിക്കാണിച്ച് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും, രജിസ്ട്രാർ ജനറലിനും ഒപ്പം പോലീസ് സ്റ്റേഷനിലും പരാതി നൽകും.
ഭാഗ്യലക്ഷ്മി നേരത്തെ നിയമം കയ്യിലെടുത്ത് ആക്രമം നടത്തിയ കേസും പരാതികളിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
അഡ്വ ശ്രീജിത്ത് പെരുമന
Post Your Comments