Latest NewsKeralaIndia

പാചക വാതക വില കുറച്ചു: കുറഞ്ഞത് 134 രൂപ

ന്യൂഡൽഹി: വാണിജ്യാവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറിന്റെ വില കേന്ദ്രം കുറച്ചു . 19 കിലോ സിലിണ്ടറിന് 134 രൂപയാണ് കുറച്ചത്. അതേസമയം, ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല. ഇതോടെ, വാണിജ്യ സിലിണ്ടറിന് കൊച്ചിയിൽ 2223.50 രൂപയായി. 2357.50 ആയിരുന്നു പഴയ വില.

ഏപ്രിൽ മാസത്തിൽ 250 രൂപയും കഴിഞ്ഞ മാസം 103 രൂപയും വാണിജ്യ സിലിണ്ടറിന് വർദ്ധിപ്പിച്ചിരുന്നു. വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലണ്ടറിന്റെ വിലവർദ്ധന ഹോട്ടൽ ഭക്ഷണത്തിന് ക്രമാതീതമായി വില ഉയരുന്നതിന് കാരണമായെന്ന് ചൂണ്ടിക്കാട്ടിയുള്ള പരാതികളുടെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.

പെട്രോൾ, ഡീസൽ വിലയും കുറച്ച പശ്ചാത്തലത്തിൽ ഗാർഹിക ആവശ്യത്തിനുള്ള സിലണ്ടറിന്റെ വിലയും കുറയ്ക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്. എന്നാൽ, ഇക്കാര്യത്തിൽ സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button