
വനിതാദിനത്തില്‍ പാചകവാതക സിലിണ്ടറിന് വില കുറച്ചതായി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗാര്‍ഹിക സിലിണ്ടറിന് 100 രൂപയാണ് കുറച്ചത്. സ്ത്രീ ശാക്തീകരണം ഉറപ്പാക്കുന്നതിനുമുള്ള തങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമാണിതെന്നും പ്രധാനമന്ത്രി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ കുറിച്ചു.
രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് കുടുംബങ്ങളുടെ ക്ഷേമമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് പറഞ്ഞ പ്രധാനമന്ത്രി നടപടി കുടുംബങ്ങളുടെ സാമ്പത്തിക ഭാരം ഗണ്യമായി ലഘൂകരിക്കുമെന്നും താങ്ങാനാവുന്ന വിലയില്‍ പാചക വാതകം ലഭ്യമാകുന്നതോടെ കുടുംബങ്ങളിലെ ക്ഷേമവും ആരോഗ്യകരമായ അന്തരീക്ഷവും ഉറപ്പാക്കാനാകുമെന്നും പറഞ്ഞു.
അതേസമയം, ഉജ്ജ്വല യോജന ഗുണഭോക്താക്കൾക്കുള്ള സബ്സിഡി 2025 വരെ തുടരാനാണ് ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുന്നത്.
ദാരിദ്യ രേഖക്ക് താഴേയുള്ള സ്ത്രീകൾക്ക് എൽ പി ജി സിലിണ്ടർ നൽകുന്ന പദ്ധതിയാണ് ഉജ്ജ്വല യോജന. ഇതിനൊപ്പം തന്നെ ദേശീയ ‘എ ഐ’ മിഷൻ ആരംഭിക്കാനും കേന്ദ്ര സർക്കാർ തീരുമാനിച്ചു. 10000 കോടി രൂപ പദ്ധതിക്കായി നീക്കിവയ്ക്കാനും ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു.
Post Your Comments