വീട്ടമ്മമാർ പലപ്പോഴും ഉയർത്തുന്ന ഒരു പ്രധാന പരാതിയാണ് പാചക ഗ്യാസ് പെട്ടെന്ന് തീര്‍ന്നു പോകുന്നുവെന്നത്. ഈ പരാതി പരിഹരിക്കാൻ ചില പൊടിക്കൈകള്‍ നോക്കാം.
ആഹാര സാധനങ്ങള്‍ എല്ലാം പാകപ്പെടുത്തുവാന്‍ തയ്യാറാക്കി വച്ചതിനുശേഷം ബര്‍ണര്‍ കത്തിയ്ക്കുക. തിളച്ച് കഴിഞ്ഞാല്‍ തീനാളം കുറയ്ക്കുക. ജ്വാല കുറഞ്ഞാലും വിഭവങ്ങള്‍ വെന്തു കൊള്ളും.
Read Also : സ്വപ്‌നസാക്ഷാത്ക്കാരം: ഇടമലക്കുടി പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ
കഴിയുന്നതും പാചകത്തിന് കുക്കര്‍ ഉപയോഗിക്കുക. ആഴം കുറഞ്ഞ വിസ്താരമേറിയ പാത്രങ്ങള്‍ പാചകത്തിന് ഉപയോഗിക്കുക. പാചകം ചെയ്യുമ്പോള്‍ പാത്രത്തിന് മൂടി ഉപയോഗിക്കുന്നത് ഗ്യാസ് ലാഭിക്കാൻ സഹായിക്കും.
ഗ്രീന്‍പീസ്, കടല, പരിപ്പ് എന്നീ പാചകത്തിന് ഒന്നോ രണ്ടോ മണിക്കൂറുകള്‍ക്ക് മുന്‍പ് വെള്ളത്തിലിട്ട് കുതിര്‍ക്കുക. ഇങ്ങനെ ചെയ്താല്‍ ഇവ പെട്ടെന്ന് വെന്തു കിട്ടും.
Post Your Comments