Latest NewsNewsInternationalOmanGulf

വെള്ളിയാഴ്ച്ച വരെ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി ഒമാൻ

മസ്‌കത്ത്: രാജ്യത്ത് വെള്ളിയാഴ്ച്ച വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി ഒമാൻ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 2022 ജൂൺ 3 വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായാണ് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുള്ളത്. അൽ ഹജാർ മലനിരകളിലും, സമീപ പ്രദേശങ്ങളിലും, ദോഫാർ ഗവർണറേറ്റിലും മഴയ്ക്ക് സാധ്യതയുണ്ട്.

Read Also: കോടതിയില്‍ നിന്ന് സ്വര്‍ണ്ണം നഷ്ടപ്പെട്ട സംഭവം: ഉദ്യോഗസ്ഥരെ സംശയം, അന്വേഷണം വിജിലൻസിന്

ദോഫാർ ഗവർണറേറ്റിലും, അൽ വുസ്തയുടെ തീരപ്രദേശങ്ങളിലും കാർമേഘങ്ങൾ അനുഭവപ്പെടുന്നതിനും, ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നോർത്ത് അൽ ബത്തീന, സൗത്ത് അൽ ബത്തീന ഗവർണറേറ്റുകളുടെ തീരമേഖലകളിൽ താഴ്ന്ന മേഘങ്ങൾക്കും, മൂടൽ മഞ്ഞിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നു.

Read Also: സ്ത്രീധന പീഡനത്തിന് പരാതി നല്‍കി, ഭാര്യയെ കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി കായലില്‍ തള്ളിയ ടെക്കി യുവാവ് അറസ്റ്റില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button