![](/wp-content/uploads/2022/05/police.jpg)
കണ്ണൂര്‍: കഞ്ചാവ് കേസിലെ പ്രതിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ മൂന്ന് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. പഴയങ്ങാടി സിഐ ഇ.എം രാജഗോപാലന്‍, എസ്‌ഐ ജിമ്മി, പയ്യന്നൂര്‍ ഗ്രേഡ് എസ്‌ഐ ശാര്‍ങധരന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
നോര്‍ത്ത് സോണ്‍ ഐ ജി അശോക് യാദവ് ആണ് മൂന്ന് പേരെയും സസ്‌പെന്‍ഡ് ചെയ്തത്.
Read Also : കുളിക്കുന്നതിന് മുമ്പ് പാദത്തിനടിയിൽ എണ്ണ പുരട്ടി മസ്സാജ് ചെയ്യുന്നതുകൊണ്ടുള്ള ഗുണങ്ങൾ
മെയ് 24-നാണ് സംഭവം നടന്നത്. ഇടനിലക്കാരന്‍ മുഖേന കഞ്ചാവ് കേസ് പ്രതിയുടെ വാഹനം വിട്ടു കൊടുക്കാന്‍ സിഐ 30,500 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി പരാതി ഉയര്‍ന്നിരുന്നു.
തുടര്‍ന്ന്, അന്വേഷണത്തിന് പയ്യന്നൂര്‍ ഡിവൈഎസ്പിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. അന്വേഷണം നടത്തി ഡിവൈഎസ്പി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് നടപടിയെടുത്തത്.
Post Your Comments