കൊച്ചി: നടനും സംവിധായകനുമായ വിഷ്ണു ഉണ്ണികൃഷ്ണന് പൊള്ളലേറ്റു. വൈപ്പിനില്‍ സിനിമ ചിത്രീകരണത്തിനിടെയാണ്, വിഷ്ണു ഉണ്ണികൃഷ്ണന് പൊള്ളലേറ്റത്. കൈകൾക്ക് ഗുരുതരമായി പൊള്ളലേറ്റ വിഷ്ണുവിനെ ഉടൻ തന്നെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിഷ്ണുവിനെ പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കിയേക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ‘വെടിക്കെട്ട്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. വിഷ്ണു ഉണ്ണികൃഷ്ണനും, ബിബിൻ ജോർജും ചേർന്ന്, ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വെടിക്കെട്ട്’.
Post Your Comments