പുല്‍പ്പള്ളി: മൂഴിമലയില്‍ കൃഷിയിടത്തില്‍ കടന്ന കാട്ടാനകളുടെ ആക്രമണത്തിൽ രണ്ടുപേര്‍ക്ക് പരിക്ക്. കോതാട്ടുകാലായില്‍ ബാബു, വേട്ടക്കുന്നേല്‍ സെലിന് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
തിങ്കളാഴ്ച രാവിലെയാണ് സംഭവം. കൃഷിയിടത്തില്‍ ആന കയറിയത് അറിയാതെ വീടിന് പുറത്ത് ഇറങ്ങിയവരെ കാട്ടാനകള്‍ ആക്രമിക്കുകയായിരുന്നു.
ആനകളെ കൃഷിയിടത്തില്‍ നിന്ന് ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെ കൊമ്പന് പിന്നില്‍ നിന്ന് വന്നത് ബാബു കണ്ടില്ല. ആനയുടെ മുമ്പില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ വീണ ബാബുവിന്റെ കാലുകള്‍ക്കും കൈക്കുമാണ് പരിക്കേറ്റത്. ആന ബാബുവിനെ ഓടിക്കുന്നതു കണ്ട പരിസരവാസികള്‍ ഉച്ചത്തില്‍ ശബ്ദമുണ്ടാക്കുകയായിരുന്നു. ഇതുകൊണ്ടു മാത്രമാണ് ആന ഇയാളെ ആക്രമിക്കാതെ പോയത്.
Read Also : സന്ദർശക വിസക്കാർക്ക് നിയന്ത്രണവുമായി സൗദിയിലെ 4 വിമാനത്താവളങ്ങൾ
ശബ്ദം കേട്ട് പരിസരവാസികളായ ജോസുകുഞ്ഞും ഭാര്യ സെലിനും വീടിനു പുറത്തിറങ്ങിയപ്പോൾ സമീപത്തെ റോഡില്‍ രണ്ടാനകള് കൃഷിയിടത്തില്‍ നിന്ന് ഇറങ്ങിപ്പോകുന്നത് കണ്ടു. ഇതു ശ്രദ്ധിച്ചു കൊണ്ടിരിക്കുമ്പോള്‍ പിന്നില്‍ നിന്ന് മറ്റൊരു കൊമ്പനാന തങ്ങള്‍ക്കു നേരെ വരുന്നത് ഇവരറിഞ്ഞില്ല. ഈ ആനയാണ് ദമ്പതികളെ ഓടിച്ചത്. ഓടുന്നതിനിടയില്‍ വീണാണ് സെലിന് പരിക്കേറ്റത്. സെലിന് ആനയുടെ മുന്നില്‍ നിന്ന് നിസ്സാര പരിക്കുകളോടെ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.
Post Your Comments