വാഷിംഗ്ടൺ: ഉക്രൈന് ദീർഘദൂര റോക്കറ്റുകൾ നൽകില്ലെന്ന് വ്യക്തമാക്കി അമേരിക്ക. യുഎസ് പ്രസിഡന്റ് ജോ ബൈഡനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. റഷ്യൻ മേഖലയ്ക്കുള്ളിലേക്ക് കടന്നു കയറി ആക്രമണം നടത്താൻ കഴിയുന്ന തരം ആയുധങ്ങൾ ഉക്രൈന് നൽകില്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
‘അമേരിക്ക ഉക്രൈന് ആയുധങ്ങൾ നൽകുന്നു എന്നത് ശരിയാണ്. എന്നാൽ, അത് സ്വയം പ്രതിരോധത്തിന് ഉള്ളതാണ്. റഷ്യയുടെ ഉള്ളിലേക്ക് ആക്രമണം നടത്താൻ തക്ക ദീർഘദൂര പ്രഹരശേഷിയുള്ള റോക്കറ്റുകൾ ഒരിക്കലും ഞങ്ങൾ ഉക്രൈന് നൽകില്ല’- ബൈഡൻ വ്യക്തമാക്കി.
എം270 മൾട്ടിപ്പിൾ ലോഞ്ച് റോക്കറ്റ് സിസ്റ്റം, എം142 ഹൈ മൊബൈലിറ്റി ആർട്ടിലറി റോക്കറ്റ് സിസ്റ്റം എന്നീ ദീർഘദൂര പ്രഹരശേഷിയുള്ള ആയുധങ്ങൾ അമേരിക്ക ഉക്രൈന് നൽകുന്നതായി പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് റിപ്പോർട്ടർമാരുടെ ചോദ്യങ്ങൾക്ക് ജോ ബൈഡൻ ഇങ്ങനെ മറുപടി നൽകിയത്.
Post Your Comments