കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് തുടങ്ങിയ വേളയിൽ പ്രതികരണവുമായി എൻ.ഡി.എ സ്ഥാനാർത്ഥി എ.എന്‍.രാധാകൃഷ്ണന്‍ രംഗത്ത്. വോട്ടിങ്ങിൽ അട്ടിമറിയുണ്ടാകുമെന്നും ഒ.രാജഗോപാലിന് ശേഷം നിയമസഭയിൽ എത്തുന്ന എൻ.ഡി.എ അംഗം താനാകുമെന്നും അദ്ദേഹം പറഞ്ഞു. ബൂത്ത് പരിസരത്ത് മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് രാധാകൃഷ്ണനോട് പൊലീസ് വ്യക്തമാക്കി. ഇതേത്തുടർന്ന് നേരിയ വാക്കേറ്റമുണ്ടായി.
Read Also: ഇന്ത്യാ വുഡ്: എക്സിബിഷൻ ജൂൺ രണ്ട് മുതൽ ആരംഭിക്കും
മുന്നണികളുടെ ദിവസങ്ങള്‍ നീണ്ട വാശിയേറിയ പ്രചാരണാവേശത്തിന് പിന്നാലെയാണ് ഇന്ന് രാവിലെ തൃക്കാക്കര ജനത പോളിംഗ് ബൂത്തിലേയ്‌ക്കെത്തുന്നത്. രാവിലെ ഏഴ് മണിക്ക് തന്നെ പോളിംഗ് ആരംഭിച്ചു. പോളിംഗ് തുടങ്ങിയ സമയം മുതല്‍ക്ക് തന്നെ ബൂത്തുകളില്‍ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. പല ബൂത്തുകളിലും നീണ്ട നിര തന്നെ കാണാന്‍ കഴിഞ്ഞു.
Post Your Comments