രാജ്യത്ത് പേപ്പർ, പേപ്പർ ബോർഡ് ഉൽപ്പന്നങ്ങൾ എന്നിവയുടെ കയറ്റുമതിയിൽ വൻ വർദ്ധനവ് രേഖപ്പെടുത്തി. ഇത്തവണ പേപ്പർ കയറ്റുമതി രംഗത്തെ വരുമാനം 13, 963 കോടി രൂപയാണ്. 2021-22 സാമ്പത്തിക വർഷത്തിൽ 80 ശതമാനമാണ് വളർച്ച കൈവരിച്ചത്.
ഇന്ത്യ പേപ്പർ മാനുഫാക്ചേഴ്സ് അസോസിയേഷന്റെ റിപ്പോർട്ട് പ്രകാരം, കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ പേപ്പർ ഉൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ ഗണ്യമായ വർദ്ധനവാണ് ഉണ്ടായത്. പേപ്പർ ബോർഡ്, കോട്ടഡ് പേപ്പർ എന്നിവയുടെ കയറ്റുമതിയിൽ 100 ശതമാനം വർദ്ധനവ് ഉണ്ടായി. ക്രാഫ്റ്റ് പേപ്പർ കയറ്റുമതിയിൽ 37 ശതമാനവും ടിഷ്യു പേപ്പർ കയറ്റുമതിയിൽ 75 ശതമാനവും വർദ്ധനവ് രേഖപ്പെടുത്തി. കൂടാതെ, എഴുതുന്നതിനുള്ള പേപ്പർ കയറ്റുമതിയിൽ 98 ശതമാനമാണ് വളർച്ച.
Also Read: തൃക്കാക്കരയില്‍ പ്രിസൈഡിംഗ് ഓഫീസര്‍ മദ്യപിച്ചെത്തി: പൊലീസ് പിടികൂടിയത് വോട്ടറുടെ പരാതിയിൽ
യുഎഇ, ചൈന, സൗദി അറേബ്യ, ബംഗ്ലാദേശ്, വിയറ്റ്നാം, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യയിൽ നിന്നുള്ള പേപ്പർ ഉൽപ്പന്നങ്ങൾ പ്രധാനമായും ഇറക്കുമതി ചെയ്യുന്നത്.. 2021-22 സാമ്പത്തിക വർഷത്തിൽ മൊത്തം കയറ്റുമതി ഏതാണ്ട് 2.85 ദശലക്ഷം ടണ്ണായി ഉയർന്നിട്ടുണ്ട്. പേപ്പർ വ്യവസായത്തിൽ 25,000 കോടി രൂപയുടെ മൂലധന നിക്ഷേപമാണ് കഴിഞ്ഞ 7 വർഷത്തിനിടയിൽ ഉണ്ടായത്.
Post Your Comments