Latest NewsIndiaNewsBusiness

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്: പുതിയ ഷോറൂം ഒഡീഷയിൽ പ്രവർത്തനമാരംഭിച്ചു

ഒഡീഷയിലെ മൂന്നാമത്തെ ഷോറൂമാണ് പ്രവർത്തനമാരംഭിച്ചത്

ഒഡീഷ: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ പുതിയ ഷോറൂം ഒഡീഷയിൽ ആരംഭിച്ചു. ഒഡീഷയിലെ മൂന്നാമത്തെ ഷോറൂമാണ് പ്രവർത്തനമാരംഭിച്ചത്. ഭുവനേശ്വറിലെ ചന്ദ്രശേഖർപുരിയിൽ ആരംഭിച്ച പുതിയ ഷോറൂമിന്റെ ഉദ്ഘാടനം മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി അഹമ്മദ് വെർച്ച്വൽ പ്ലാറ്റ്ഫോമിലൂടെ നിർവഹിച്ചു. പ്രമുഖ നടൻ സബ്യസാചി മിശ്ര മുഖ്യാതിഥിയായി.

ഏറ്റവും വലിയ ജ്വല്ലറി ഗ്രൂപ്പുകളിൽ ഒന്നാണ് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്. ലോകോത്തര നിലവാരത്തിലുള്ള ഷോപ്പിംഗ് സൗകര്യമാണ് പുതിയ ഷോറൂമിൽ ഒരുക്കിയിട്ടുള്ളത്. കൂടാതെ, ഏറ്റവും പുതിയ ഡിസൈനുകളിലുള്ള ബ്രൈഡൽ, പാർട്ടി വെയർ, നിത്യേന ഉപയോഗിക്കുന്ന ആഭരണങ്ങൾ എന്നിവയും ലഭ്യമാണ്.

Also Read: പുകയില ഉപയോ​ഗത്തിനെതിരെ ബോധവല്‍ക്കരണ പരിപാടികളുമായി ആരോ​ഗ്യ വകുപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button