ഷിംല: 130 കോടി ജനങ്ങളുള്ള ഇന്ത്യയാണ് തന്റെ കുടുംബമെന്നും കുടുംബത്തിന്റെ പ്രതീക്ഷകളും അഭിലാഷങ്ങളുമായി ബന്ധപ്പെട്ടാണ് തന്റെ ജീവിതമെന്നും വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. 130 കോടി ജനങ്ങളുടെ പ്രധാന സേവകൻ മാത്രമാണ് താനെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 8 വർഷത്തെ ഭരണ കാലയളവിൽ ഒരിക്കൽപ്പോലും താൻ പ്രധാനമന്ത്രിയാണ് എന്നു ചിന്തിച്ചിട്ടില്ലെന്നും മോദി കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രിയുടെ ചുമതല വഹിക്കുമ്പോൾ മാത്രമാണ് ആ ചിന്ത വരികയെന്നും ഫയൽ പോയിക്കഴിഞ്ഞാൽ പിന്നീടു താൻ പ്രധാനമന്ത്രിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹിമാചൽപ്രദേശ് തലസ്ഥാനമായ ഷിംലയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ അധ്യയന വർഷത്തിൽ കൊച്ചി മെട്രോയിൽ സൗജന്യ യാത്ര
‘130 കോടി ജനങ്ങളുള്ള ഇന്ത്യയാണ് എന്റെ കുടുംബം. കുടുംബാംഗമെന്ന നിലയിൽ, കുടുംബത്തിന്റെ പ്രതീക്ഷകളും അഭിലാഷങ്ങളുമായി ബന്ധപ്പെട്ടാണ് എന്റെ ജീവിതം. എന്റെ ജീവിതം മുഴുവനായും ഈ രാജ്യമാണ്. നിങ്ങളാണ്, നിങ്ങൾക്കുള്ളതാണ് എന്റെ ജീവിതം. കഴിഞ്ഞ 8 വർഷത്തിനിടെ ഒരിക്കൽപ്പോലും, ഞാൻ പ്രധാനമന്ത്രിയാണെന്ന തരത്തിൽ സ്വയം ചിത്രീകരിച്ചിട്ടില്ല. 130 കോടി ജനങ്ങളുടെ പ്രധാന സേവകൻ മാത്രമാണു ഞാൻ’, പ്രധാനമന്ത്രി വ്യക്തമാക്കി.
Post Your Comments