അടിമാലി: മാങ്കുളം സുകുമാരൻ കടക്ക് സമീപം സ്വകാര്യ ബസും വിനോദസഞ്ചാരികൾ സഞ്ചാരിച്ച കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു. കാർ ഡ്രൈവർ ആലപ്പുഴ പാതിരപ്പള്ളി അനീഷ് (40), ഒപ്പമുണ്ടായിരുന്ന അഭിഷേക് (18), അരുൺ (17), അഖിൽ (18) എന്നിവർക്കാണ് പരിക്കേറ്റത്. ബസ് യാത്രക്കാരി മാങ്കുളം സ്വദേശിനി മിന്നുവിന്റെ (24) മൂക്കിനും പരിക്കേറ്റു.
തിങ്കളാഴ്ച രാവിലെ 9.30ഓടെയാണ് അപകടം നടന്നത്. മൂന്നാർ, മാങ്കുളം സന്ദർശനത്തിനെത്തിയ ആലപ്പുഴ പാതിരപ്പള്ളി സ്വദേശികളായ യുവാക്കൾ സഞ്ചാരിച്ച ടവേര കാറും മാങ്കുളത്തു നിന്ന് അടിമാലിക്ക് വന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ബസിന്റെയും കാറിന്റെയും മുൻ ഭാഗം തകർന്നു.
Read Also : ബാങ്ക് ഓഫ് മഹാരാഷ്ട്ര: വായ്പാ വളർച്ചയിൽ മുന്നേറ്റം
പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സക്കുശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് യാത്രക്കാരി അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
Leave a Comment