Latest NewsIndiaNews

ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരം ലഭിച്ചു:  രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

ഏറ്റുമുട്ടൽ മേഖലയിൽ നടത്തിയ തെരച്ചിലിൽ രണ്ട് എ.കെ 47 തോക്കുകളും നിർണ്ണായക രേഖകളും പിടിച്ചെടുത്തതായി കശ്മീർ ഐ.ജി വിജയകുമാർ വ്യക്തമാക്കി.

ശ്രീനഗർ: ജമ്മു കശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ. കശ്മീരിലെ അവന്തിപോരയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചതായി ഉദ്യോഗസ്ഥ വൃത്തം അറിയിച്ചു. ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് അവന്തിപോരയിലെ രാജ്‌പോര മേഖലയിൽ സുരക്ഷാസേന തെരച്ചിൽ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.

Read Also: മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: അപലപിച്ച് കെ.സുരേന്ദ്രന്‍

ഏറ്റുമുട്ടൽ മേഖലയിൽ നടത്തിയ തെരച്ചിലിൽ രണ്ട് എ.കെ 47 തോക്കുകളും നിർണ്ണായക രേഖകളും പിടിച്ചെടുത്തതായി കശ്മീർ ഐ.ജി വിജയകുമാർ വ്യക്തമാക്കി. ‘ജമ്മു കശ്മീരിലെ ട്രാൽ സ്വദേശി ഷാഹിദ് റാത്തെർ, ഷോപിയാൻ സ്വദേശി ഉമർ യൂസഫ് എന്നിവരെയാണ് വധിച്ചത്. ഇതിൽ ഷാഹിദ്, സർക്കാർ ജീവനക്കാരനെയും, ഒരു വനിതയെയും അടക്കം കൊലപ്പെടുത്തിയ സംഭവത്തിൽ ഉൾപ്പെട്ടയാളാണ്’- ഐ.ജി വിജയകുമാർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button