Latest NewsIndia

യാസിൻ മാലിക്കിനെ ശിക്ഷിച്ചതിൽ പ്രതിഷേധം: രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചു കല്ലെറിഞ്ഞവർ അറസ്റ്റിൽ

ഡൽഹി: ഭീകരനും കശ്മീർ വിഘടനവാദി നേതാവുമായ യാസിൻ മാലിക്കിന് ശിക്ഷ ലഭിച്ചതിൽ പ്രതിഷേധിച്ച് ദേശവിരുദ്ധ മുദ്രാവാക്യവും കല്ലേറും നടത്തിയവർ അറസ്റ്റിൽ. മാലിക്കിന്റെ വീടിനു മുന്നിൽ പ്രതിഷേധിച്ചവരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്.

സംഭവത്തിൽ, 19 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി എന്നാണ് പോലീസ് വെളിപ്പെടുത്തുന്നത്. ഭീകരവാദത്തിന് ഫണ്ടിങ് ചെയ്തു എന്ന കുറ്റത്തിന് മെയ് 25നായിരുന്നു വിഘടനവാദി നേതാവായ യാസിനു കോടതി ശിക്ഷ വിധിച്ചത്. വിവരമറിഞ്ഞതോടെ യാസിൻ മാലിക്കിന്റെ വീടിനു പുറത്ത് സംഘം ചേർന്ന അനുയായികൾ, കല്ലേറു നടത്തുകയും രാജ്യവിരുദ്ധ മുദ്രാവാക്യം വിളിക്കുകയും ചിലയിടങ്ങളിൽ തീവെക്കുകയും ചെയ്തു.

Also read: ‘മുസ്ലിങ്ങളുടെ നിശബ്ദത ബലഹീനതയായി കാണരുത്’: ഗ്യാൻവാപി, മഥുര വിഷയങ്ങളിൽ പ്രമേയം പാസാക്കി മതസംഘടനകൾ

ഈ സംഭവത്തിൽ, പിറ്റേദിവസം തന്നെ പത്ത് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൂടുതലായി നടന്ന അന്വേഷണത്തിലാണ് ബാക്കി ഒമ്പത് പേർ കൂടി പിടിയിലായത്. യുവാക്കൾ വിധ്വംസക പ്രവർത്തികളിൽ നിന്നും വിട്ടു നിൽക്കുന്നതാണ് നല്ലതെന്നും, അത്തരം പ്രവർത്തികൾ വച്ചുപൊറുപ്പിക്കില്ലെന്നും കശ്മീർ പോലീസ് മുന്നറിയിപ്പ് നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button