Latest NewsNewsIndiaFacebook Corner

‘ഒരു പാത്രത്തിൽ ഉണ്ട്, ഒരു പായയിൽ ഉറങ്ങി ജീവിക്കുന്നു’: അഫ്സലിന്റെയും സബീനയുടേയും പ്രണയകഥ സോഷ്യൽ മീഡിയയിൽ ഹിറ്റ് !

'അവൾ ഇപ്പോഴും ദുപ്പട്ട ധരിക്കുന്നത് എനിക്കിഷ്ട്മാണ്, അവന്റെ ഹെയർ സ്റ്റൈൽ അടിപൊളിയാണ്': വൈറൽ ദമ്പതികൾ പറയുന്നു

മനസിന് കുളിർമയേകുന്ന, ഹൃദയ സ്പർശിയായ നിരവധി പ്രണയ കഥകൾ ജീവിതത്തിൽ നാം കണ്ടിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഇത്തരം നിരവധി പ്രണയകഥകൾ വൈറലാകാറുണ്ട്. അത്തരത്തിൽ, ഡൽഹിയിൽ നിന്നുള്ള ഒരു യുവദമ്പതികളുടെ പ്രണയകഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. മായങ്ക് ഓസ്റ്റൻ സൂഫിയാണ് തന്റെ ഇൻസ്റ്റഗ്രാം പേജായ ‘ഡൽഹിവാല’യിൽ ചിത്രങ്ങൾ സഹിതം അവരുടെ കഥ ഷെയർ ചെയ്തിട്ടുള്ളത്. അഫ്‌സലെന്നും സബീനയെന്നുമാണ് ദമ്പതികളുടെ പേര്.

‘രണ്ടുപേർക്കും ചായ ഇഷ്ടമാണ്. അവർ ഒരുമിച്ച് ചായ കുടിക്കുന്നു. ഒരേ ഗ്ലാസ്സിൽ നിന്നാണ് അവർ ചായ കുടിക്കുന്നത്. ചോദിച്ചപ്പോൾ, അവർക്ക് അതാണ് ഇഷ്ടമെന്ന് പറഞ്ഞു. അവർ പരസ്പരം അത്രമേൽ ഇഷ്ടപ്പെടുന്നു. അവർ ഭക്ഷണം കഴിക്കുന്നതും ഒരു പാത്രത്തിലാണ്’, മായങ്ക് ഇൻസ്റ്റഗ്രാമിൽ എഴുതി.

Also Read:‘മുസ്ലിങ്ങളുടെ നിശബ്ദത ബലഹീനതയായി കാണരുത്’: ഗ്യാൻവാപി, മഥുര വിഷയങ്ങളിൽ പ്രമേയം പാസാക്കി മതസംഘടനകൾ

ഒരു വർഷം മുൻപായിരുന്നു സബീനയും അഫ്സലും വിവാഹിതരായത്. അതൊരു പ്രണയവിവാഹമായിരുന്നു. ദുവസക്കൂലിക്കാരനാണ് അഫ്സൽ. അതിനാൽ, ഇരുവരുടെയും പ്രണയബന്ധത്തിൽ വീട്ടുകാർക്ക് താൽപ്പര്യം ഉണ്ടായിരുന്നില്ല. കുട്ടിക്കാലം മുതൽ പരസ്പരം അറിയാവുന്നവർ ആണെങ്കിലും, വീട്ടുകാർ സമ്മതിച്ചില്ല. 2019 -ലാണ് ഇരുവരും പ്രണയത്തിലാകുന്നത്‌. മാതാപിതാക്കളുടെ വീടിന് സമീപം, ഒരു ചെറിയ വീട് വാടകയ്‌ക്കെടുത്ത് ഇരുവരും താമസം ആരംഭിച്ചു. എല്ലാ വൈകുന്നേരവും അഫ്‌സൽ വീട്ടിൽ തിരിച്ചെത്തിയ ശേഷം സബീനയെ അത്താഴം പാകം ചെയ്യാൻ സഹായിക്കാറുണ്ട്. ഇതിനെ കുറിച്ച് സബീന പറയുന്നതിങ്ങനെ, ‘അവൻ പകൽ ജോലി ചെയ്യുന്നു, എന്നിട്ടും എനിക്ക് എന്റെ ജോലി എളുപ്പമാക്കാൻ വീട്ടിലും എന്റെ കൂടെ ജോലി ചെയ്യുന്നു’.

‘അവന്റെ ഹെയർ സ്റ്റൈൽ വളരെ മനോഹരമാണ്. അവൻ സംസാരിക്കുന്ന രീതി എനിക്ക് ഇഷ്ടമാണ്’, സബീന പറയുന്നു.

‘എവിടെ നിന്ന് തുടങ്ങണം? അവളുടെ സ്വഭാവം വളരെ നല്ലതാണ്. അവൾ എപ്പോഴും ദുപ്പട്ട ധരിക്കുന്നത് ഞാൻ ഇഷ്ടപ്പെടുന്നു’, സബീനയെ കുറിച്ച് അഫ്സൽ പറഞ്ഞതിങ്ങനെ.

Also Read:ചൈനീസ് സർവ്വകലാശാലകളിലെ ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥികൾ പ്രതിഷേധവുമായി ഡൽഹിയിൽ

ദമ്പതികൾക്കിടയിൽ ഇടയ്ക്കിടെ അഭിപ്രായ വ്യത്യാസവും ഉണ്ടാകാറുണ്ട്. താൻ പറയുന്ന കാര്യങ്ങൾ വേണ്ട രീതിയിൽ, അതിന്റേതായ പ്രാധാന്യത്തോടെ സബീന എടുക്കാതെ ഇരിക്കുമ്പോഴാണ് വഴക്കുണ്ടാകുന്നതെന്ന് അഫ്സൽ പറയുന്നു. ഈ വഴക്ക് അധികം നീണ്ടു നിൽക്കില്ലെന്നും അവൻ വ്യക്തമാക്കുന്നു. എന്നാൽ, എത്ര വഴക്കുണ്ടായാലും, സ്നേഹത്തിന് ഒരു കുറവും വന്നിട്ടില്ലെന്ന് അവർ പറയുന്നു. ഒരു വർഷത്തെ ദാമ്പത്യ ജീവിതം ഇരുവരെയും മാറ്റിമറിച്ചു. ‘ഞാൻ കൂടുതൽ ഉത്തരവാദിത്തമുള്ളവനും കൂടുതൽ കഠിനാധ്വാനിയും ആയിത്തീർന്നു’, അഫ്സൽ പറയുന്നു.

ഒരു പൊതു പൂന്തോട്ടത്തിൽ വച്ചാണ് ദമ്പതികൾ വിവാഹിതരായത്. സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങിന് ഖാസി സാബ് നേതൃത്വം നൽകി. പെപ്സിയും വെള്ള രസഗുളയുമായിരുന്നു വിവാഹത്തിനെത്തിയ അതിഥികൾക്ക് നൽകിയിരുന്നത്.

 

View this post on Instagram

 

A post shared by Mayank Austen Soofi (@thedelhiwalla)

shortlink

Related Articles

Post Your Comments

Related Articles


Back to top button