Latest NewsUAENewsInternationalGulf

കെട്ടിടത്തിൽ നിന്നും വീണു: പ്രവാസി തൊഴിലാളിയ്ക്ക് 12 ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് അബുദാബി കോടതി

അബുദാബി: ജോലിക്കിടെ കെട്ടിടത്തിന് മുകളിൽ നിന്നു വീണ് ഗുരുതര പരിക്കേറ്റ പ്രവാസി തൊഴിലാളിയ്ക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് അബുദാബി കുടുംബ കോടതി. 12 ലക്ഷം ദിർഹം തൊഴിലാളിയ്ക്ക് നഷ്ടപരിഹാരമായി നൽകണമെന്നാണ് നിർദ്ദേശം. ജോലിക്കിടെയാണ് ഏഷ്യക്കാരനായ പ്രവാസി കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് പരിക്കേറ്റത്.

Read Also: ‘ഫോറം പൂരിപ്പിച്ചാല്‍ രാധാകൃഷ്ണന് നിയമസഭ സന്ദര്‍ശക ഗ്യാലറിയിലേക്കുള്ള പാസ് ലഭ്യമാകും’: പി.വി. അന്‍വര്‍

കമ്പനിയും ഉടമയും ചേർന്നാണ് തൊഴിലാളിക്കു നഷ്ടപരിഹാരം നൽകേണ്ടത്. മറ്റു 2 തൊഴിലാളിക്കൊപ്പം വെയർഹൗസിന്റെ മുകളിൽ ജോലി ചെയ്യുന്നതിനിടെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നുവീണ് ഒരാൾ മരണപ്പെടുകയും ചെയ്തിരുന്നു. അപകടത്തിൽ 2 പേർക്കാണ് പരിക്കേറ്റത്.

Read Also: പിഞ്ചുകുഞ്ഞിന്റെ ശസ്ത്രക്രിയ വൈകിയ സംഭവത്തിൽ നാലാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണം: മനുഷ്യാവകാശ കമ്മീഷൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button