KeralaLatest NewsNews

പിഞ്ചുകുഞ്ഞിന്റെ ശസ്ത്രക്രിയ വൈകിയ സംഭവത്തിൽ നാലാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണം: മനുഷ്യാവകാശ കമ്മീഷൻ

 

തിരുവനന്തപുരം: കതകിന് ഇടയിൽപ്പെട്ട് കൈവിരലുകൾക്ക് ഗുരുതരമായി പരുക്കേറ്റ കുഞ്ഞിന്റെ ശസ്ത്രക്രിയ വൈകിയ സംഭവത്തിൽ അ‌ന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ. കുഞ്ഞിന്റെ ശസ്ത്രക്രിയയ്ക്കായി 36 മണിക്കൂർ ജലപാനമില്ലാതെ കാത്തിരിക്കേണ്ടി വന്നതായുള്ള പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തത്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ അന്വേഷണം നടത്തി, നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അ‌ദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ആവശ്യപ്പെട്ടു.

അനസ്തേഷ്യ, ഓർത്തോ, പ്ലാസ്റ്റിക് സർജറി വിഭാഗങ്ങളിലെ ഡോക്ടർമാർക്കെതിരെയാണ് പരാതി. അസം സ്വദേശികളുടെ മകൾക്കാണ് അപകടം സംഭവിച്ചത്. പ്ലാസ്റ്റിക് സർജറി വിഭാഗത്തിലെ ഡോക്ടർ പരുക്ക് ഗുരുതരമില്ലെന്ന് പറഞ്ഞ് ശസ്ത്രക്രിയ വൈകിപ്പിച്ചതായാണ് പരാതി. പിറ്റേന്ന് അനസ്തേഷ്യ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയെങ്കിലും പ്ലാസ്റ്റിക് സർജൻ ജോലിക്ക് വന്നില്ല. പകരം ഉണ്ടായിരുന്ന ഡോക്ടർമാർ ശസ്ത്രക്രിയക്ക് തയ്യാറായതുമില്ല.

മെഡിക്കൽ കോളേജിൽ നടന്നത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്ന് മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം സമർപ്പിച്ച പരാതിയിൽ പറഞ്ഞു. റിപ്പോർട്ട് ലഭിച്ചശേഷം കമ്മീഷൻ മേൽ നടപടികളിലേക്ക് പ്രവേശിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button