ബസ് യാത്രക്കിടയിൽ ശല്യം ചെയ്ത വ്യക്തിയെ സ്വയം നേരിട്ട് യുവതി. അതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു. മദ്യപിച്ച് തുടര്‍ച്ചയായി ശല്യം ചെയ്യുകയും ശരീരത്തില്‍ സ്പര്‍ശിക്കുകയും ചെയ്ത ആളെയാണ് വയനാട് പരമരം കാപ്പുംചാല്‍ സ്വദേശിയായ സന്ധ്യ കൈകാര്യം ചെയ്തത്.
ബസ് യാത്രയ്ക്കിടയിൽ തൊട്ടടുത്ത സീറ്റില്‍ വന്നിരുന്ന ആൾ കുറച്ചുസമയം കഴിഞ്ഞപ്പോള്‍ ശല്യംചെയ്യല്‍ തുടങ്ങി. പിന്നില്‍ സീറ്റ് കാലിയുണ്ടെന്നും അവിടെ പോയി ഇരിക്കാൻ പറഞ്ഞെങ്കിലും അയാള്‍ കേള്‍ക്കാന്‍ തയ്യാറായില്ല. ബസിലുണ്ടായിരുന്ന മറ്റൊരു സ്ത്രീയും കണ്ടക്ടറും അയാളോട് മാറി ഇരിക്കാൻ ആവശ്യപ്പെട്ടു. തുടര്‍ന്ന് എഴുന്നേറ്റ ഇയാൾ കണ്ടക്ടറേയും യുവതിയെയും അസഭ്യം പറഞ്ഞു. പിന്നീട്, ബസിന് മുന്നില്‍ കയറിനിന്നുകൊണ്ട് കേള്‍ക്കുമ്പോള്‍ അറപ്പുളവാക്കുന്ന വാക്കുകള്‍ പറഞ്ഞുകൊണ്ടിരുന്നു. ഇയാളെ ബസില്‍ നിന്നും ഇറക്കിവിട്ടു. വീണ്ടും അസഭ്യം പറഞ്ഞപ്പോഴാണ് താഴെ ഇറങ്ങി അയാളെ കൈകാര്യം ചെയ്തതെന്ന് സന്ധ്യ പറയുന്നു.
read also: തീരദേശ മേഖലകളിൽ അന്തരീക്ഷ താപനില ഉയരും: മുന്നറിയിപ്പുമായി സൗദി
‘ബസിലുള്ള മറ്റുള്ള ആളുകള്‍ ഇയാളെ കൈകാര്യംചെയ്യാന്‍ ശ്രമിച്ചെങ്കിലും താന്‍ അവരെ തടയുകയായിരുന്നു. അവര്‍ അടിച്ചാല്‍ പിന്നീട് കേസ് മാറും. അതുകൊണ്ടുതന്നെ ശല്യം ചെയ്തതിന് ഞാന്‍ തന്നെ നോക്കിക്കൊള്ളാമെന്ന് അവരോട് പറഞ്ഞു. ആദ്യം അടികൊടുത്ത് തിരിച്ചു കയറാന്‍ നേരം വീണ്ടും അയാള്‍ മോശം കാര്യങ്ങള്‍ താഴെ കിടന്ന് പറയുകയായിരുന്നു. വീണ്ടുമെത്തി മര്‍ദിച്ചു. അതാണ് പ്രചരിക്കുന്ന ദൃശ്യങ്ങളിലുള്ളത്’- സന്ധ്യ വ്യക്തമാക്കി.
Post Your Comments