Latest NewsKeralaNews

കാര്‍ തടഞ്ഞ് നിര്‍ത്തി മൂന്നര കോടിയിലധികം രൂപ കവര്‍ന്നു: മുഖ്യ പ്രതി അറസ്റ്റില്‍

മുളക് പൊടി വിതറി സംഘം രക്ഷപ്പെട്ടു

 

പാലക്കാട്: പാലക്കാട് ദേശീയ പാതയില്‍ പുതുശ്ശേരിക്ക് സമീപം കാര്‍ തടഞ്ഞ് നിര്‍ത്തി മൂന്നരക്കോടിയിലധികം രൂപ കവര്‍ന്ന സംഭവത്തില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലായി. സംഭവവുമായി ബന്ധപ്പെട്ട് കേസിലെ മുഖ്യപ്രതിയാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. തൃശൂര്‍ കൊടകര സ്വദേശി ഷബീക്കാണ് കസബ പൊലീസിന്റെ പിടിയിലായത്.

ഇതോടെ, പണം തട്ടിയ കേസില്‍ പിടിയിലായവരുടെ എണ്ണം പതിമൂന്നായി. ഡിസംബര്‍ പതിനഞ്ചിനാണ് കാര്‍ തട്ടിയെടുത്ത്
പണം കവര്‍ന്നത്. ദേശീയ പാതയില്‍ പുതുശ്ശേരി ഫ്‌ളൈ ഓവറില്‍ ടിപ്പറും കാറുകളും ഉപയോഗിച്ച് കാര്‍ തടഞ്ഞു നിര്‍ത്തി ഡ്രൈവറേയും കൂട്ടാളിയേയും ആക്രമിച്ചായിരുന്നു കവര്‍ച്ച. കാറും മൂന്ന് കോടി അന്‍പത്തി അഞ്ച് ലക്ഷം രൂപയുമായി സംഘം കടന്നു. തുടര്‍ന്ന്, വാഹനം ലക്കിടി റെയില്‍വേ ഗേറ്റിന് സമീപം ഉപേക്ഷിച്ച് മുളക് പൊടി വിതറി സംഘം രക്ഷപ്പെടുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button