Latest NewsKeralaNewsIndia

മോദി തരംഗത്തിന് 8 വയസ്സ്: നേട്ടങ്ങൾ കൊയ്യാനൊരുങ്ങി ബി.ജെ.പി, ലക്ഷ്യം 2024

പട്ടിക ജാതി പട്ടിക വിഭാഗങ്ങൾ, ഒ.ബി.സി, ന്യൂനപക്ഷം എന്നിങ്ങനെ വിവിധ വിഭാഗങ്ങൾക്കായി ഓരോ ദിവസം തിരിച്ചിട്ടുണ്ട്.

ന്യൂഡൽഹി: 2014 ല്‍ അധികാരത്തിലേറിയ നരേന്ദ്ര മോദി സര്‍ക്കാരിന്റെ തുടര്‍ച്ചയായാണ് 2019 മെയ് 30ന് പ്രധാനമന്ത്രിയായി മോദി വീണ്ടും ഭരണത്തിലേറിയത്. എന്നാൽ, ഇന്ന് മോദി തരംഗത്തിന് 8 വയസ്സ്. ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ യശസ്സ് ഉയർത്തുന്നതിൽ മോദി സർക്കാരിന്റെ പങ്ക് വളരെ വലുതാണ്. സേവനം, സദ്ഭരണം, പാവങ്ങളുടെ ക്ഷേമം’ എന്ന ആശയം മുൻനിർത്തി ആഘോഷമാക്കുകയാണ് ബി.ജെ.പി. ‘നാളെ ഹിമാചലിൽ നടക്കുന്ന സമ്മേളനത്തിൽ മോദി പ്രസംഗിക്കും. ജൂൺ 14 വരെ നീളുന്ന പരിപാടികളിൽ മന്ത്രിമാർ വിവിധ സ്ഥലങ്ങളിൽ താമസിച്ചായിരിക്കും ജനങ്ങളുമായി സംവദിക്കുന്നത്. പട്ടിക ജാതി പട്ടിക വിഭാഗങ്ങൾ, ഒ.ബി.സി, ന്യൂനപക്ഷം എന്നിങ്ങനെ വിവിധ വിഭാഗങ്ങൾക്കായി ഓരോ ദിവസം തിരിച്ചിട്ടുണ്ട്’- ബി.ജെ.പി നേതൃത്വം അറിയിച്ചു.

Read Also’: ശൈഖ് അബ്ദുള്ളയെ സ്വാഗതം ചെയ്ത് തുർക്കി പ്രസിഡന്റ്

മോദി സർക്കാരിന്റെ ഭരണ നേട്ടങ്ങൾ:

  • എല്ലാ കർഷകരെയും പ്രധാനമന്ത്രി കിസാൻ യോജനയുടെ പരിധിയിൽ കൊണ്ടുവന്നു.
  • കർഷകർക്കും, തൊഴിലാളികൾക്കും, കടയുടമകൾക്കും പെൻഷൻ ഉറപ്പാക്കുന്നു.
  • ജലം പോലുള്ള സുപ്രധാന വിഷയങ്ങളിൽ ജല ശക്തി മന്ത്രാലയം രൂപീകരിച്ചു.
  • മദ്ധ്യവർഗ്ഗ വിഭാഗക്കാരുടെ ഭവന പദ്ധതികൾ പൂർത്തീകരിക്കുന്നതിന് 25,000 കോടി രൂപയുടെ പ്രത്യേക ഫണ്ട് അനുവദിച്ചു.
  • ഡൽഹിയിലെ അനധികൃത കോളനികൾക്ക് ഉടമസ്ഥവകാശം നൽകിയതോടെ 40 ലക്ഷം ആളുകൾക്ക് ആശ്വാസമായി.
  • മുത്തലാഖ് നിരോധനം പാസാക്കി.
  • കുട്ടികൾക്കെതിരെയുള്ള പീഡനത്തിന് കർശന ശിക്ഷ നിയമം.
  • ഭിന്നലിംഗക്കാരെ ശാക്തീകരിക്കുന്ന നിയമം.
  • ചിറ്റ് ഫണ്ട് ഭേദഗതി നിയമം.
  • ദേശീയ മെഡിക്കൽ കമ്മീഷൻ നിയമം.
  • കോർപ്പറേറ്റ് നികുതിയിൽ ചരിത്രപരമായ കുറവ്.
  • റോഡപകടങ്ങൾ തടയാൻ കർശന നിയമം.
  • ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് നിയമനം.
  • രാജ്യത്തിനായി ആധുനിക സംവിധാനങ്ങള്‍ അടങ്ങിയ പോർവിമാനം.
  • ബോഡോ സമാധാന ഉടമ്പടി.
  • ബ്രു-റിയാംഗ് കരാർ.
  • മഹത്തായ രാമക്ഷേത്രത്തിനായി ട്രസ്റ്റിന്റെ രൂപീകരണം.
  • ആർട്ടിക്കിൾ -370 റദ്ദാക്കാനുള്ള തീരുമാനം.
  • ജമ്മു കശ്മീരിനെയും, ലഡാക്കിനെയും കേന്ദ്രഭരണ പ്രദേശങ്ങളാക്കാനുള്ള തീരുമാനം.
  • പൗരത്വ ഭേദഗതി നിയമം.

എന്നാൽ, 2019 ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ കൈവിട്ട 140 സീറ്റുകളാണ് ഇത്തവണ പ്രത്യേകം ശ്രദ്ധ വയക്കുന്നത്. ഈ മണ്ഡലങ്ങളില്‍ നേട്ടം കൊയ്യാന്‍ വിപുലമായ പദ്ധതികളാണ് ഡൽഹിയില്‍ തയ്യാറായിരിക്കുന്നത്. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണങ്ങള്‍ക്ക് എട്ടാം വാർഷിക ആഘോഷങ്ങൾ തുടക്കമിടുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button