WayanadKeralaNattuvarthaLatest NewsNews

‘മേലിൽ ഒരു പെണ്ണിനും നേരെ ഉയരരുത് നിന്റെ ഈ കൈ’: ബസിൽ വെച്ച് ശല്യം ചെയ്തയാളെ കൈകാര്യം ചെയ്ത് യുവതി, കൈയ്യടി

കൽപ്പറ്റ: ബസിൽ വെച്ച് ശല്യം ചെയ്തയാളെ കൈകാര്യം ചെയ്ത് യുവതി. പനമരം കാപ്പൂഞ്ചാൽ സ്വദേശി സന്ധ്യയാണ് മദ്യപിച്ച് ശല്യം ചെയ്തയാളെ കൈകാര്യം ചെയ്തത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാണ്. ‘ഇനി ഒരു പെണ്ണിന് നേരെയും നിന്റെ കൈ ഉയരരുത്, ഒരു പെണ്ണിനോടും ഇങ്ങനെ നീ ഇനി പറയരുത്’ എന്ന് ശബ്ദമുയർത്തി ശല്യം ചെയ്ത അയാളെ ചവിട്ടുന്ന സന്ധ്യയുടെ വീഡിയോയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

കൽപ്പറ്റ – മാനന്തവാടി റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിൽ വെച്ചായിരുന്നു സന്ധ്യയ്ക്ക് ദുരനുഭവം ഉണ്ടായത്. വേങ്ങപ്പള്ളിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. പടിഞ്ഞാറത്തറ എത്തിയപ്പോൾ ഒരാൾ തന്റെ സീറ്റിൽ അടുത്ത് വന്നിരുന്നുവെന്ന് സന്ധ്യ വെളിപ്പെടുത്തുന്നു. എന്നാൽ, ഇയാളിൽ നിന്നും കുറച്ച് കഴിഞ്ഞ് മോശം അനുഭവമാണ് ഉണ്ടായതെന്നാണ് സന്ധ്യ വെളിപ്പെടുത്തുന്നത്. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു സന്ധ്യയുടെ പ്രതികരണം.

Also Read:തൃക്കാക്കരയിൽ എല്ലാം കൃത്യം, കള്ളവോട്ട് തടയാൻ വേണ്ട നടപടികൾ സ്വീകരിച്ചു: ജില്ലാ കളക്ടര്‍

‘അയാൾ എന്റെ അടുത്ത് വന്നിരുന്നു. കുറച്ച് കഴിഞ്ഞ് എന്നെ ശല്യം ചെയ്യാൻ തുടങ്ങി. ശരീരത്ത് തൊട്ടുരുമ്മി ഇരിക്കാൻ തുടങ്ങി. പുറകിലേക്ക് മാറി ഇരിക്കാൻ പറഞ്ഞെങ്കിലും അയാൾ കേട്ടില്ല. മുൻപിൽ ഇരുന്ന ഉമ്മയെ ഇയാൾ സൈറ്റ് അടിച്ച് കാണിക്കാൻ തുടങ്ങി. ഇതോടെ, വിവരം ഞാൻ ബസിലെ കണ്ടക്ടറോട് പറഞ്ഞു. ഇയാൾ എന്നെ ശല്യം ചെയ്യുന്നുണ്ടെന്നും പുറകിലേക്ക് ഇരുത്തണമെന്നും ഞാൻ ആവശ്യപ്പെട്ടു. അപ്പോൾ അയാൾ എണീറ്റ് ബസിറങ്ങാൻ പാകത്തിന് നിന്നു. സ്റ്റെപ്പിനടുത്ത് പോയി നിന്നിട്ട് എന്നെ കുറെ തെറി വിളിച്ചു. താഴെ ഇറങ്ങി ഇയാൾ ബസിനെ തടഞ്ഞുനിർത്തി ഐ ലവ് യൂ… ചക്കരേ… മുത്തേ… നിന്നെ ഞാൻ കെട്ടിക്കോളം എന്നൊക്കെ പറയാൻ തുടങ്ങി. എന്റെ താടിക്ക് അയാൾ തൊട്ടപ്പോഴാണ് ഞാൻ പ്രതികരിച്ചത്. എന്റെ ശരീരത്തിൽ തൊട്ടതോടെയാണ് ഞാൻ തല്ലിയത്. ഇത് കണ്ട് മറ്റുള്ളവർ അടിക്കാൻ വന്നിരുന്നു. അവരെ ഞാൻ തടഞ്ഞു. എന്നെ ഉപദ്രവിച്ചു, അതിനുള്ള മറുപടി ഞാൻ നൽകി എന്ന് പറഞ്ഞു. പോലീസിൽ പരാതി നൽകാനൊന്നും തീരുമാനിച്ചിട്ടില്ല’, സന്ധ്യ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button