Latest NewsNewsGulf

കൊവിഡ് വാക്‌സിനേഷന് ശേഷം ഹൃദയാഘാതം? മറുപടിയുമായി ഒ.എച്ച്.എ

സമാനമായ രീതിയില്‍ തന്നെയാണ് കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാത്തവരിലും മയോ കാര്‍ഡിറ്റിസ് കേസുകളുള്ളത്.

മസ്‌ക്കത്ത്: രാജ്യത്ത് കൊവിഡ് വാക്‌സിൻ എടുത്തതിനുശേഷം ഹൃദയാഘാതം വർദ്ധിച്ചുവെന്ന ആരോപണങ്ങൾക്ക് മറുപടിയുമായി ഒമാന്‍ ഹാര്‍ട്ട് അസോസിയേഷന്‍. കൊവിഡ് പ്രതിരോധത്തിനായുള്ള വാക്‌സിനേഷന് ശേഷം ഹൃദയാഘാത കേസുകള്‍ വര്‍ദ്ധിച്ചിട്ടില്ലെന്ന് ഒ.എച്ച്.എ വ്യക്തമാക്കി. കൊവിഡ് വാക്‌സിനുള്‍പ്പെടെ എല്ലാ വാക്‌സിനും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാമെന്നും വാക്‌സിന്‍ സ്വീകരിച്ചതുകൊണ്ട് ഹൃദയാഘാതം വര്‍ദ്ധിച്ചതിന് തെളിവുകളില്ലെന്ന് ഒമാന്‍ ഹാര്‍ട്ട് അസോസിയേഷന്‍ പറഞ്ഞു.

വാകിസ്‌നേഷന് ശേഷം ഹൃദയാഘാതം മൂലം മരണമടഞ്ഞവരുടെ എണ്ണം ചൂണ്ടിക്കാട്ടി ഒരാള്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് ഒമാന്‍ ഹാര്‍ട്ട് അസോസിയേഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇതിന് കൊവിഡ് വാക്‌സിനേഷനുമായി ബന്ധമുണ്ടെന്ന് തെളിവുകളില്ലെന്നും ഹൃദയാഘാതങ്ങളുടെ എണ്ണം വര്‍ദ്ധിച്ചിട്ടില്ലെന്നും കണ്‍സള്‍ട്ടന്റ് ഇന്റര്‍വെന്‍ഷനല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. ആദില്‍ ബറകത്ത് അല്‍ റിയാമി വ്യക്തമാക്കി.

Read Also: ഹൈക്കോടതി ജഡ്ജിക്കെതിരെ പോപ്പുലര്‍ ഫ്രണ്ട് നേതാവ് വിവാദ പരാമര്‍ശം നടത്തിയ സംഭവം, പ്രതികരിച്ച് ജസ്റ്റിസ് എന്‍.നഗരേഷ്

അതേസമയം, കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച 2.5 ദശലക്ഷത്തിലധികം ആളുകളില്‍ 54 മയോ കാര്‍ഡിറ്റിസ് കേസുകള്‍ മാത്രമാണ് സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ഒരു പഠനത്തെ ഉദ്ധരിച്ചുകൊണ്ട് ഡോ. ആദില്‍ ബറകത്ത് അല്‍ റിയാമി പറഞ്ഞു. സമാനമായ രീതിയില്‍ തന്നെയാണ് കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാത്തവരിലും മയോ കാര്‍ഡിറ്റിസ് കേസുകളുള്ളത്. അതിനാല്‍, ആശങ്ക വേണ്ടെന്നും വിദഗ്ധരില്‍ നിന്നും ശരിയായ വിവരങ്ങള്‍ മാത്രം സ്വീകരിക്കണമെന്നും ഒമാന്‍ ഹാര്‍ട്ട് അസോസിയേഷന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button