പത്തനംതിട്ട: ഗവിയിയിൽ വനിതാ വാച്ചറെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപടി സ്വീകരിച്ചതായി, വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍. സംഭവവുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ മനോജ് ടി. മാത്യുവിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്‌തതായും ഉദ്യോഗസ്ഥന്റെ നടപടി വനം വകുപ്പിന് കളങ്കമുണ്ടാക്കിയതായും എ.കെ. ശശീന്ദ്രന്‍ വ്യക്തമാക്കി.
ഗവി വനം വകുപ്പ് ഓഫീസില്‍ താല്‍ക്കാലിക ജീവനക്കാരിയായ വനിതാ വാച്ചറെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ക്കെതിരായി ഉയർന്ന പരാതി. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള യുവതി, സഹപ്രവര്‍ത്തകനോടൊപ്പം ഭക്ഷണം ഉണ്ടാക്കുന്നതിനിടെ അവിടെയെത്തിയ മനോജ് ടി. മാത്യു, സ്റ്റോര്‍ റൂമിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. നിലവിളി കേട്ട് ഒപ്പമുണ്ടായിരുന്ന ആള്‍ ഓടിയെത്തിയപ്പോള്‍, അയാളെ തള്ളിമാറ്റി വീണ്ടും കടന്നുപിടിക്കാന്‍ ശ്രമിച്ചെന്നും സെക്ഷന്‍ ഓഫീസര്‍ ഉള്‍പ്പടെയുള്ളവര്‍ എത്തിയാണ് രക്ഷപ്പെടുത്തിയതെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.
കര്‍ഷകരില്‍ നിന്ന് പണം തട്ടിയെടുത്തു: കര്‍ഷകര്‍ രാകേഷ് ടികായത്തിന് നേരെ മഷിയെറിഞ്ഞു
സംഭവവുമായി ബന്ധപ്പെട്ട് പെരിയാര്‍ റേഞ്ച് ഓഫീസര്‍ അന്വേഷണം നടത്തി മനോജ് ടി. മാത്യുവിനെതിരെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്ന്, വിഷയത്തിൽ അന്വേഷണം നടത്തിയ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി, മനോജ് ടി. മാത്യുവിനെതിരെ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
Post Your Comments