ന്യൂയോര്‍ക്ക്: അഫ്ഗാനിസ്ഥാനില്‍ ഇന്ത്യാ വിരുദ്ധ ഭീകരസംഘങ്ങള്‍ സജീവമാണെന്ന് ഐക്യരാഷ്ട്രസഭ. ലഷ്കറിന്റേയും ജയ്ഷെയുടേയും പരിശീലന ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുവെന്നും താലിബാന് ഭരണ നേതൃത്വവുമായി ഭീകരസംഘടനാ നേതാക്കള്‍ ബന്ധം പുലര്‍ത്തുന്നുവെന്നും യു.എന്‍ നിരീക്ഷണ സംഘം മുന്നറിയിപ്പുനൽകി.
Read Also: ഉറുമ്പ് ശല്യം ഇല്ലാതാക്കണോ ? അറിയാം ചില എളുപ്പവഴികൾ
അതേസമയം, കാബൂളിൽ തെഹരീക് ഇ താലിബാന് പാകിസ്ഥാന് (ടി.ടി.പി) പാകിസ്ഥാന് നിരന്തര സുരക്ഷാ ഭീഷണിയുയര്‍ത്തുന്നുണ്ടെന്ന് യു.എൻ സെക്യൂരിറ്റി കൗണ്‍സില്‍. ടി.ടി.പിയുമായി നിരന്തരം നടത്തിവരുന്ന സമാധാന ചര്‍ച്ചകള്‍ ഫലം കാണുന്നില്ലെന്നും ‘1988 താലിബാന് സാങ്ഷന് കമ്മിറ്റി മോണിറ്ററിങ്ങ് ടീം’ പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.
Post Your Comments